ദുബായ് : ജനപ്രിയ ഇന്റർനെറ്റ് കോളിംഗ് അപ്ലിക്കേഷൻ യെർചാറ്റ് ഇനിമുതൽ യുഎഇയിൽ ലഭ്യമാകില്ല, പിൻവലിക്കുന്നതായി യുഎഇ ടെലികോം സേവന ദാതാവ് ഇത്തിസലാത്ത് ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി 29 മുതൽ ഈ ആപ്ലിക്കേഷന്റെ പ്രവർത്തനം അവസാനിക്കുമെന്നും ശേഷം ഇത് ഉപയോഗിക്കാനാകില്ല.
പരിധിയില്ലാത്ത വോയ്‌സ്, വീഡിയോ കോളുകൾ ആസ്വദിക്കുന്നത് തുടരാൻ, ഇന്റർനെറ്റ് കോളിംഗ് പ്ലാനുകൾക്ക് കീഴിൽ വരുന്ന മറ്റു ആപ്പുകൾ അധിക ചിലവില്ലാതെ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വരിക്കാർക്ക് മറ്റ് ഇന്റർനെറ്റ് കോളിംഗ് ആപ്ലിക്കേഷനുകളായ HiU Messenger, Voico UAE, C’ME, Botim എന്നിവ തുടർന്നും ഉപയോഗിക്കാൻ കഴിയുമെന്നു ഇത്തിസലാത്ത് വ്യക്തമാക്കി.
Post Your Comments