KeralaLatest News

പെണ്‍ സുഹൃത്തിന് തത്സമയ ആത്മഹത്യാ ദൃശ്യങ്ങള്‍ അയച്ചു നല്‍കി യുവാവ് തൂങ്ങിമരിച്ചു

ചേര്‍ത്തല: പെണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്‍ ശ്രീരാഗ് (25) ആണ് മരിച്ചത്. പെണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ശ്രീരാഗ് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആത്മഹത്യയുടെ ദൃശ്യങ്ങള്‍ കണ്ട് സുഹൃത്ത് പ്രതിശ്രുതവരനേയും കൂട്ടി ശ്രീരാഗിന്റെ വീട്ടിലെത്തി വിവരം അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം ശ്രീരാഗിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വിട്ടു നല്‍കും. സംഭത്തില്‍ പോലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button