ഹൈദരാബാദ്: വീഡിയോ കോൾ ചെയ്യുന്നതിനിടെ വീടിന്‍റെ രണ്ടാം നിലയില്‍നിന്ന് കാല്‍വഴുതി താഴെവീണ് യുവാവിന് ദാരുണാന്ത്യം. സഹോദരനെ വിഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മണികൊണ്ടയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
Also Read:ബിടെക് മലയാളത്തിൽ പഠിക്കാൻ അനുമതി നൽകി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍
യു.എസിലുള്ള സഹോദരന്‍ സുപ്രീതിനെ ശനിയാഴ്ച രാവിലെ ആറുമണിയോടെ വീഡിയോ കോളില്‍ വിളിക്കുകയായിരുന്നു കുടുംബം. സംസാരം സുപ്രീതിന്‍റെ വിവാഹ ഒരുക്കങ്ങളെക്കുറിച്ചായിരുന്നു. കുടുംബത്തിലെ മറ്റുള്ളവരുമായും സംസാരിച്ചശേഷം സാമുവലുമായി സുപ്രീത് സംസാരിക്കാന്‍ തുടങ്ങിയതിനിടെയാണ് സാമുവല്‍ വീടിന്‍റെ മുകള്‍ നിലയിയിലേക്ക് കയറിയത്.
വീഡിയോ കോളിനിടെ സാമുവല്‍ കാല്‍ വഴുതി മുറ്റത്തേക്ക് വീഴുകയായിരുന്നു. തലക്കേറ്റ മാരക പരിക്കിനെത്തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ സാമുവല്‍ മരിച്ചു. രണ്ടാംനിലയില്‍ ചുറ്റുമതില്‍ നിർമ്മിച്ചിട്ടില്ലായിരുന്നു. പെട്ടെന്നുള്ള വീഴ്ചയ്ക്ക് അതും കാരണമായി.
മരണപ്പെട്ട 32കാരന്‍ സാമുവല്‍ സുജീത്
ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മണികൊണ്ട ഗാര്‍ഡനില്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പമായിരുന്നു സാമുവലിന്‍റെ താമസം.
Post Your Comments