കോവിഡ് -19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ, ഏവരും കൂടുതലായി വീഡിയോ കോളിങ്ങിനെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ജിയോ പുതിയ വീഡിയോ കോളിങ് ആപ്പ് പുറത്തിറക്കാനൊരുങ്ങുന്നു, ജിയോമീറ്റ് വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോം വാണിജ്യപരമായി ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
എന്നാല്‍ ജിയോമീറ്റ് എപ്പോള്‍ അവതരിപ്പിക്കുമെന്ന് ജിയോ അറിയിച്ചിട്ടില്ല, ജിയോ മീറ്റ് വീഡിയോ കോളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും, ഓരോ വീഡിയോ കോളിലും പങ്കെടുക്കുന്നവരുടെ എണ്ണം എത്രയായിരിക്കും പോലുള്ള വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാൻ സാധിക്കും.
Also read : ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി
കഴിഞ്ഞയാഴ്ച ജിയോയില്‍ ഫെയ്സ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം നടത്തി 9.99 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ജിയോ മാര്‍ട്ടിന് കമ്പനി തുടക്കമിട്ടിരുന്നു. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.
Post Your Comments