ലക്‌നൗ : രാജ്യത്തുടനീളം ആക്രമണം നടത്താൻ പദ്ധതിയിട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഡയറിയിൽ പദ്ധതി ആസൂത്രണങ്ങൾ കുറിച്ചു വച്ചത് മലയാളത്തിൽ . യുപി പോലീസ് കണ്ടെടുത്ത ഡയറിയിലാണ് മലയാളത്തിലും , ഇംഗ്ലീഷിലുമായി നീക്കങ്ങൾ രേഖപ്പെടുത്തിയിരുന്നത് . ഇതേ തുടർന്ന് മലയാളത്തിൽ എഴുതിയ കുറിപ്പുകൾ പരിഭാഷപ്പെടുത്താൻ ഭാഷാ വിദഗ്ധരെ യുപി പോലീസ് ഏർപ്പെടുത്തി.
Read Also : രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക്
ഒരു വർഷം മുൻപ് തന്നെ ലഷ്കർ ഇ ത്വയ്ബയുമായി ഇവർ ബന്ധപ്പെട്ടിരുന്നു എന്നതിന്റെ സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട് . വൻ സ്ഫോടനങ്ങൾ നടത്താനായിരുന്നു സംഘത്തിന്റെ നീക്കം . പൗരത്വ നിയമത്തിനെതിരെയുള്ള സമരം പരാജയപ്പെട്ടപ്പോൾ മുതൽ ഇത്തരത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചതായി ഇവരുടെ കുറിപ്പിൽ പറയുന്നു .ബംഗ്ലാദേശിൽ സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ പഠിച്ചതായും രേഖകളിൽ പറയുന്നു.
എന്നാൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇടയ്ക്ക് അറസ്റ്റിലായതിനാലും , കൊറോണ ലോക്ഡൗണിൽ രാജ്യത്ത് ശക്തമായ സുരക്ഷാ സജ്ജീകരണങ്ങൾ ഉണ്ടായതിനാലുമാണ് ഇവരുടെ പദ്ധതികൾ നടപ്പാക്കാൻ കഴിയാതിരുന്നത് .ഇവരുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെത്തിയതായി എസ് ടി എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വർഷം മുമ്പുള്ള ഡയറിയിൽ ആക്രമണത്തിന്റെ ആസൂത്രിതമായ തയ്യാറെടുപ്പുകൾ വിവരിക്കുന്നുണ്ട്.
Post Your Comments