COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു. വ്യാഴാഴ്ച മുൻഗണനാ വിഭാഗത്തിൽപ്പെട്ട 3,17,190 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 98 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also : കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉദ്ഘാടനം ചെയ്യും 

കഴിഞ്ഞ 34 ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ 98,46,523 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. വാക്‌സിൻ നൽകുന്നതിനായി ഇതുവരെ 2,10,809 സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 4,64,932 ആരോഗ്യപ്രവർത്തകർ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 62,34,635 ആരോഗ്യപ്രവർത്തകരാണ് പുതുതായി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 31,46,956 പേർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 2 മുതലാണ് ആരോഗ്യപ്രവർത്തകർ ഒഴികെയുള്ള മുൻഗണനാ വിഭാഗക്കാർക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചത്. വ്യാഴാഴ്ച വാക്‌സിൻ സ്വീകരിച്ചവരിൽ 2,21,425 പേർക്ക് വാക്‌സിന്റെ ആദ്യ ഡോസും, 95,765 പേർക്ക് വാക്സിന്റെ രണ്ടാമത്തെ ഡോസുമാണ് നൽകിയത്. 10,159 സെഷനുകൾ സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button