Latest NewsIndiaNews

ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിനുമുന്നില്‍ വെച്ചു, പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചു

സിനിമാ കഥയെ പോലും തോല്‍പ്പിച്ച് നാടിനെ നടുക്കി ദുരന്തങ്ങള്‍

ചെന്നൈ : തമിഴ്‌നാട് കടലൂരില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിനുമുന്നില്‍ കാഴ്ച വെച്ചു.ശിരസ് വീണ്ടെടുക്കാനുള്ള പൊലീസ് ശ്രമത്തിനിടെയുണ്ടായ വെടിവെയ്പില്‍ അക്രമി സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. കടലൂര്‍ പന്റുരുത്തിയെന്ന സ്ഥലത്താണ് സിനിമ കഥകളെ വെല്ലുന്ന കൊലപാതകവും പൊലീസ് നടപടികളും നടന്നത്.

Read Also : കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും സലിം കുമാറിന് മനസിലായിട്ടില്ല : വിവാദ പ്രതികരണവുമായി കമല്‍

കടലൂര്‍ പന്റുരുത്തി തിരുപാതിരുപുള്ളിയൂര്‍ എന്ന സ്ഥലത്തു വച്ച് ഇരുചക്രവാഹത്തില്‍ എത്തിയ സംഘം വീരാങ്കയ്യന്‍ എന്നയാളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതോടെ ആണ് തുടക്കം. വിവരമറിഞ്ഞു പൊലീസ് എത്തുമ്പോള്‍ മൃതദേഹത്തില്‍ തല ഉണ്ടായിരുന്നില്ല. ശിരസ് വെട്ടിയെടുത്തായിരുന്നു ആക്രമി സംഘം മടങ്ങിയത്. വിവരമറിഞ്ഞു എസ്പി അഭിനവ് അടക്കം ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി തിരച്ചില്‍ തുടങ്ങി. പ്രദേശത്തെ ഗുണ്ട ആയിരുന്ന വീരങ്കയ്യയുടെ ശത്രുക്കളെ കേന്ദ്രീകരിച്ചുള്ള തിരച്ചിലില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തു വീടിനു മുന്നില്‍ കാഴ്ച്ചവെച്ച നിലയില്‍ തലകണ്ടെത്തി.

2016 ല്‍ വീരാങ്കയ്യ കൊലപ്പെടുത്തിയ സതീഷ് എന്നയാളുടെ വീടായിരുന്നു ഇത്. ഇതോടെ സതീഷിന്റെ സംഘത്തില്‍ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചായി തിരച്ചില്‍. പന്റുരുത്തി കുടിമിയാന്‍കുപ്പമെന്ന സ്ഥലത്തു തിരച്ചില്‍ നടത്തുന്നതിനിടെ ഗുണ്ട സംഘം വടിവാളുമായി പോലീസിനെ ആക്രമിച്ചു. എസ്‌ഐക്ക് സാരമായി വെട്ടേറ്റു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ കൃഷ്ണന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. ഇയാളുടെ നേതൃത്വത്തിലാണ് വിരാന്‍ങ്കയെ കൊലപെടുത്തിയതന്ന് പൊലീസ് പറഞ്ഞു വിവാഹ ശേഷം ഗുണ്ടാ പണി നിര്‍ത്തി പഴക്കച്ചവടം നടത്തുന്നതിനിടെയായിരുന്നു എതിരാളികളുടെ പ്രതികാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button