Latest NewsIndia

കോവിഡ് ബാധിച്ചു മരിച്ച ഭാര്യയുടെ അവസാന ആഗ്രഹം: ആഭരണങ്ങൾ രാമക്ഷേത്രത്തിന് നൽകി ഭർത്താവ്

രാമക്ഷേത്ര നിർമ്മാണത്തിനായി രാജ്യമെങ്ങും ധനസമാഹരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആഷ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് തന്റെ അവസാന ആഗ്രഹം പറഞ്ഞത്.

ജോദ്പുർ: മരണശേഷം തന്റെ ആഭരണങ്ങൾ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകണമെന്ന ഭാര്യയുടെ അവസാന ആഗ്രഹം സഫലമാക്കി ഭർത്താവ്. രാജസ്ഥാനിലെ ജോദ്പുർ സ്വദേശിയായ ആഷ എന്ന യുവതിയുടെ ആഗ്രഹമാണ് ഭർത്താവ് വിജയ് സിംഗ് നിറവേറ്റിയത്. ശ്രീരാമന്റെ വലിയ ഭക്തയായിരുന്നു ആഷ. രാമക്ഷേത്ര നിർമ്മാണത്തിനായി രാജ്യമെങ്ങും ധനസമാഹരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആഷ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് തന്റെ അവസാന ആഗ്രഹം പറഞ്ഞത്.

തന്റെ മൃതദേഹം സംസ്‌കരിക്കും മുൻപ് ആഭരണങ്ങൾ രാമക്ഷേത്ര നിർമ്മാണത്തന് നൽകണം എന്നാണ് മരിക്കും മുൻപ് ആഷ പറഞ്ഞതെന്ന് ഭർത്താവ് വിജയ് സിങ് പറയുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലിരിക്കെ ആഷയ്ക്ക് ശ്വാസകോശ സംബന്ധ അസുഖം പിടിപെട്ടിരുന്നു. ആരോഗ്യ നില കൂടുതൽ ഗുരുതരമായതിനെ തുടർന്നാണ് മരണം. മരണ ശേഷം ക്ഷേത്ര നിർമ്മാണത്തിനായി ഫണ്ട് ശേഖരിക്കാൻ പ്രചാരണം നടത്തുന്ന ഹേമന്തിനെ ഭർത്താവ് ഫോണിൽ വിളിച്ച് സംസാരിച്ചു.

തന്റെ ഭാര്യയുടെ ആഭരണങ്ങൾ ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചു, അത് സാദ്ധ്യമാക്കണമെന്ന് ഹേമന്തിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ അവൾ തങ്ങളെ വിട്ട് പോയി. മൃതദേഹം സംസ്‌കരിക്കും മുൻപ് ആഭരണങ്ങൾ കൈമാറണമെന്നാണ് ഭാര്യയുടെ അവസാന ആഗ്രഹമെന്നും വിജയ് ഹേമന്തിനോട് പറഞ്ഞു.

read also: 59 പേരുടെ മരണത്തിനിടയാക്കിയ ഗോധ്ര കൂട്ടക്കൊല; 19 വർഷത്തിന് ശേഷം മുഖ്യ പ്രതി റഫീഖ് ഹുസൈൻ ഭട്ടുക്ക് അറസ്റ്റിൽ

ഭാര്യയുടെ ആഗ്രഹം നടക്കുമെന്ന് ഹേമന്ദ് വിജയ് സിംഗിന് ഉറപ്പ് നൽകി. ആദ്യം സംസ്‌കാര ചടങ്ങുകൾ നടക്കട്ടെയെന്ന് ഹേമന്ത് പറഞ്ഞു. അങ്ങനെ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ വിറ്റു. ഏകദേശം ഏഴ് ലക്ഷത്തോളം രൂപ കിട്ടി. അത് ഭഗവാൻ ശ്രീരാമന്റെ പേരിൽ വിജയ് സിംഗ് സംഭാവന നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button