Latest NewsIndia

59 പേരുടെ മരണത്തിനിടയാക്കിയ ഗോധ്ര കൂട്ടക്കൊല; 19 വർഷത്തിന് ശേഷം മുഖ്യ പ്രതി റഫീഖ് ഹുസൈൻ ഭട്ടുക്ക് അറസ്റ്റിൽ

ഗുജറാത്തിന്റെ ചരിത്രത്തിൽ കറുത്ത അദ്ധ്യായമായി മാറിയ ഗോധ്ര കൂട്ടക്കൊല 2002 ഫെബ്രുവരി 27 നായിരുന്നു നടന്നത്. ഗോധ്രയിൽവെച്ച് ഒരു കൂട്ടം മതമൗലികവാദികൾ സബർമതി എക്‌സ്പ്രസിന് തീയിടുകയായിരുന്നു.

അഹമ്മദാബാദ് : ഗുജറാത്തിന്റെ കറുത്ത അധ്യായമായ രാജ്യത്തെ നടുക്കിയ ഗോധ്ര കൂട്ടക്കൊല കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ഗോധ്ര സ്വദേശി റഫീഖ് ഹുസൈൻ ഭട്ടുക്ക് ആണ് അറസ്റ്റിലായത്. ഗുജറാത്തിന്റെ ചരിത്രത്തിൽ കറുത്ത അദ്ധ്യായമായി മാറിയ ഗോധ്ര കൂട്ടക്കൊല 2002 ഫെബ്രുവരി 27 നായിരുന്നു നടന്നത്. ഗോധ്രയിൽവെച്ച് ഒരു കൂട്ടം മതമൗലികവാദികൾ സബർമതി എക്‌സ്പ്രസിന് തീയിടുകയായിരുന്നു.

സംഭവത്തിൽ കുട്ടികളുൾപ്പെടെ തീർത്ഥാടനത്തിനായി പോകുകയായിരുന്ന 58 പേർക്കാണ് ജീവൻ നഷ്ടമായത്. നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭട്ടുക്കിനെ പോലീസ് പിടികൂടിയത്. ഇയാൾ സിഗ്നൽ ഫാലിയ മേഖലയിലെ വീട്ടിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗോധ്ര പോലീസ് നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

read also: കഴിഞ്ഞ കണക്കുകളൊക്കെ ഓർമ്മയില്ല: ചാരിറ്റി ചെയ്യുന്നത് ഒന്നും പ്രതീക്ഷിച്ചല്ല: ഫിറോസ് കുന്നംപറമ്പിൽ

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.സബർമതി എക്‌സ്പ്രസിൽ തീയിടാൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഭട്ടുക്ക് എന്ന് പഞ്ചമഹൽ പോലീസ് സൂപ്രണ്ട് ലീന പാട്ടീൽ അറിയിച്ചു. ജനക്കൂട്ടത്തെ പ്രകോപിതരാക്കിയതും, തീവണ്ടിയിൽ തീ ഇടാനായി പെട്രോൾ എത്തിച്ചതും ഭട്ടുക്ക് ആണ്.

സംഭവശേഷം പോലീസ് അന്വേഷിക്കുന്നുവെന്ന വിവരം അറിഞ്ഞ ഇയാൾ പിന്നീട് ഡൽഹിയിലേക്ക് കടന്നു കളയുകയായിരുന്നുവെന്നും പാട്ടീൽ പറഞ്ഞു. നേരത്തെ 14 വർഷത്തിന് ശേഷം 2016 ൽ ഫാറൂഖ് ഭാനയെ അറസ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button