KeralaLatest NewsIndiaNews

നെറ്റിയില്‍ ‘ശ്രീറാം’: അയോധ്യയില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ – ചിത്രങ്ങൾ വൈറൽ

അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തിയത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്‌ക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോ. ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും അയോദ്ധ്യാ രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും വീഡിയോയില്‍ ബാലാജി ശർമ്മ പറയുന്നു.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ താരത്തിനു നേരെ വലിയ തരത്തിലുള്ള വിമർശമങ്ങളും ഉയർന്നു. അദ്ദേഹം തന്റെ നെറ്റിയിൽ ഹിന്ദിയിൽ ‘ശ്രീറാം’ എന്ന് എഴുതിയിട്ടുണ്ട്. ഇതാണ് വിവാദങ്ങൾക്കും വിമർശനത്തിനും കാരണമായത്. ‘സത്യം എത്ര ഒളിപ്പിച്ചു വച്ചാലും പുറത്തു വരും എന്നതിൻ്റെ യാഥാർഥ്യം’ തുടങ്ങിയ കമന്റുകളാണ് താരത്തിനെതിരെ ഉയരുന്നത്.

വീഡിയോ:

shortlink

Related Articles

Post Your Comments

Related Articles


Back to top button