Latest NewsIndia

രാമക്ഷേത്രത്തിൽ പോയതിന് കോൺ​ഗ്രസ് ആസ്ഥാനത്ത് പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ പാര്‍ട്ടിവിട്ടു

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ മാധ്യമ കോ- ഓർഡിനേറ്റർ  പാർട്ടിവിട്ടു. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്ന് അവർ വ്യക്തമാക്കി. ചത്തീസ്ഗഢിലെ പാർട്ടി നേതൃത്വത്തിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് രാധിക ഉയർത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടി നേതൃത്വത്തിൽ നിന്നും താൻ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെന്ന് രാധിക ആരോപിക്കുന്നു.

രാമക്ഷേത്ര സന്ദർശനത്തിന്റെ പേരിൽ ചത്തീസ്ഗഢിലെ പാർട്ടി ആസ്ഥാനത്തെ ഒരു മുറിയിൽ തന്നെ ബലമായി പൂട്ടിയിട്ടെന്നും രാധിക വെളിപ്പെടുത്തി. പാർട്ടിയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് രാധിക കോൺ​ഗ്രസ് വിട്ടത്. ഒരിക്കലും പാർട്ടി ലൈനിന് വിരുദ്ധമായി താൻ പ്രവർത്തിച്ചിട്ടില്ല. തികഞ്ഞ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയുമാണ് പ്രവർത്തിച്ചത്.

അയോധ്യയിൽ ദർശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധർമ്മത്തിൽ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. രാം ലല്ലയോടാണോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയോടാണോ കോൺഗ്രസിന്റെ പോരാട്ടമെന്ന് അവർ വ്യക്തമാക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

തനിക്കെതിരായ മോശം പെരുമാറ്റത്തെക്കുറിച്ച് റായ്പുരിലെ രാജീവ് ഭവനിൽവെച്ച് പരാതിപ്പെടുന്ന രാധിക ഖേരയുടെ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചത്തീഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിങ് ചെയർപേഴ്‌സൺ സുശിൽ ആനന്ദ് ശുക്ലയുമായി രാധികയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്.

അതിനിടെ, മധ്യപ്രദേശിലെ ബിനയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ. നിർമല സാപ്രെ ബി.ജെ.പിയിൽ ചേർന്നു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തിൽ സാഗർ ജില്ലയിലെ രാഹത്ഗഡിലെ ബി.ജെ.പി. റാലിയിൽവെച്ചായിരുന്നു അംഗത്വമെടുത്തത്.

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകപെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്ന മൂന്നാമത്തെ എം.എൽ.എയാണ് നിർമല സാപ്രെ. നേരത്തെ മാർച്ച് 29-ന് ചിന്ദ്‌വാഡയിലെ അമർവാര എം.എൽ.എ. കമലേഷ് ഷായും ഏപ്രിൽ 30-ന് വിജയ്പുർ എം.എൽ.എ. രാംനിവാസ് റാവത്തും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.

സാഗർ ജില്ലയിലെ ഏക കോൺഗ്രസ് എം.എൽ.എയായിരുന്നു നിർമല സാപ്രെ. കഴിഞ്ഞ വർഷാവസാനം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുതവണ എം.എൽ.എയായിരുന്ന മഹേഷ് റായിയെ 6,000 വോട്ടിനാണ് നിർമല പരാജയപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button