Latest NewsNewsIndia

ഗ്യാൻവാപി: ‘ഉടൻ പള്ളിയിൽ നിന്നും ഒഴിയുക, ഞങ്ങൾ യോഗി ആദിത്യനാഥിനെ വളയും’ – ഹൈന്ദവ വിശ്വാസികളോട് തൃണമൂൽ നേതാവ്

അയോദ്ധ്യ: വാരണാസി കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിലെ വിഗ്രഹങ്ങൾക്ക് പൂജയും പ്രാർത്ഥനയും നടത്തിയ ഹൈന്ദവരോട് ഉടൻ സ്ഥലം കാലിയാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് സിദ്ദിഖുള്ള ചൗധരി. ‘ബംഗാളിൽ വന്നാൽ ഞങ്ങൾ അവനെ വളയുമെന്ന്’ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചൂണ്ടിക്കാട്ടി സിദ്ദിഖുള്ള ഭീഷണിപ്പെടുത്തി. ഹൈന്ദവ വിശ്വാസികളോട് ഉടൻ തന്നെ ഗ്യാൻവാപി പള്ളി ഉടൻ ഒഴിയാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പള്ളിയിലെ ‘പൂജ’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്തയിൽ നടന്ന ജാമിയത്ത് ഉലമ-ഇ-ഹിന്ദ് റാലിയിൽ പങ്കെടുക്കവെയായിരുന്നു നേതാവിന്റെ പ്രസ്താവന. ഇത്തരമൊരു നീക്കം അനുവദിക്കാൻ മുഖ്യമന്ത്രിക്ക് എന്തെങ്കിലും ബോധമുണ്ടോ എന്നും ചൗധരി ചോദിച്ചു. ഹിന്ദു ആരാധകർ അവിടെ നിർബന്ധപൂർവ്വം ആരാധന തുടങ്ങിയിരിക്കുന്നുവെന്നും ഉടൻ ഗ്യാൻവാപി പള്ളി ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഒരു ക്ഷേത്രത്തിലും പ്രാർത്ഥിക്കാൻ പോകുന്നില്ല എന്നും ടിഎംസി നേതാവ് പറഞ്ഞു.

‘ഞങ്ങൾ ഒരു ക്ഷേത്രത്തിലും പ്രാർത്ഥിക്കാൻ പോകാറില്ല. പിന്നെ അവർ എന്തിനാണ് നമ്മുടെ പള്ളികളിൽ വരുന്നത്? പള്ളി ഒരു പള്ളിയാണ്, ആരെങ്കിലും പള്ളിയെ ക്ഷേത്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ മിണ്ടാതിരിക്കില്ല. ഇത് സംഭവിക്കില്ല. ഗ്യാൻവാപി മസ്ജിദ് 800 വർഷത്തിലേറെയായി അവിടെയുണ്ട്. അവർ അത് എങ്ങനെ തകർക്കും? ‘, അദ്ദേഹം ചോദിച്ചു.

ടിഎംസി മേധാവിയുടെയും മുഖ്യമന്ത്രി മമത ബാനർജിയുടെയും നേതൃത്വത്തിൽ പശ്ചിമ ബംഗാൾ ഒരു പ്രത്യേക സമുദായത്തിൻ്റെ സംരക്ഷകനായി മാറിയിരിക്കുന്നുവെന്നും ചൗധരിയുടെ പറഞ്ഞു. യോഗി ആദിത്യനാഥ് സനാതന പുത്രനാണെന്നും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ഒരു മന്ത്രി യോഗി ആദിത്യനാഥിനെ ഭീഷണിപ്പെടുത്തുന്നത് രാജ്യത്തിന് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button