Latest NewsKeralaNews

ഫാസ്ടാഗ് ഇന്നു മുതൽ നിർബന്ധം; ടോൾ പ്ലാസകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്

ദേശീയപാതയിലെ ടോൾ പ്ലാസകളിൽ ഇന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കി. ഇതോടെ മൂന്നുതവണയായി നീട്ടിനൽകിയ ഇളവ് അവസാനിച്ചു. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഇനി മുതൽ ഇരട്ടിത്തുക നൽകിയാൽ മാത്രമേ ടോൾ കടന്നുള്ള യാത്ര സാധ്യമാകു.

അതേസമയം, ഫാസ്ടാഗ് ഇല്ലാതെ എത്തിയ കെഎസ്ആർടിസി വാഹനത്ത കുമ്പളം ടോൾ പ്ലാസയിൽ തടഞ്ഞതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസിയിക്ക് ഇളവുണ്ടെന്ന് ബസ് ജീവനക്കാർ പറഞ്ഞെങ്കിലും കെഎസ്ആർടിസിയ്ക്ക് ഇളവില്ലെന്നാണ് ടോൾ പ്ലാസ അധികൃതർ പറയുന്നത്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലും രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

അതേസമയം, 2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും ഫെബ്രുവരി 15 വരെ ഇളവ് നീട്ടി നൽകുകയായിരുന്നു. എന്നാൽ, ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറാത്തവർ ഇപ്പോഴും നിരവധിയാണ്. പഴയ വാഹനങ്ങൾക്ക് ഫാസ്ടാഗെടുക്കാൻ ടോൾ പ്ലാസകളിലും 23 ബാങ്കുകളുടെ ശാഖകളിലും ഓൺലൈൻ പെയ്മെന്റ് ആപ്പുകളിലും സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button