ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ആണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റിയത്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. അനധികൃതമായി ഡോളർ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പൻ്റ നേതൃത്വത്തിലാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
Also Read:ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയിൽ പ്രയോഗം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം
കേസിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് സന്തോഷ് ഈപ്പനെ വിളിച്ചുവരുത്തിയിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ്. ഡോളര്‍ കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. മറ്റ് നാലു പ്രതികളില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് കമ്മീഷൻ നല്‍കിയിരുന്നു. ഈ തുക അനധികൃതമായി ഡോളർ ആക്കി മാറ്റിയത് സന്തോഷ് ഈപ്പനാണെന്ന കണ്ടെത്തലിലാണ് കസ്റ്റംസ്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു. അതേസമയം, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
Post Your Comments