ന്യൂഡൽഹി : ദുരൂഹത നിറഞ്ഞ കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മലയാളി അഭിഭാഷക കൂടിയായ പരിസ്ഥിതി പ്രവർത്തക നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ഡൽഹി പോലീസ്. കർഷകസമരങ്ങൾക്ക് പിന്തുണയുമായി യുവപരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് ട്വിറ്ററിലൂടെ ഷെയർ ചെയ്ത ”ടൂൾകിറ്റ്” തയ്യാറാക്കി നൽകിയതിൽ ദിശയ്‌ക്കൊപ്പം ഇവർക്കും പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്.
Read Also: ‘റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഭീരുക്കൾ’; വിമർശിച്ച് ഹൗസ് കീപ്പര്‍ നാന്‍സി പെലോസി
എന്നാൽ ഇതിനിടെ നാല് ആഴ്ചയെങ്കിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ മൊബൈൽ ഫോണും ലാപ്‍ടോപ്പുമടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തുവെന്നും നികിത ഹർജിയിൽ ആരോപിക്കുന്നു. ഹർജി ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും. തനിക്കെതിരെ ഡൽഹി പോലീസ് റജിസ്റ്റർ ചെയ്തെന്ന് പറയപ്പെടുന്ന എഫ്ഐആറിന്‍റെ പകർപ്പും നൽകണമെന്ന് നികിത ഹർജിയിൽ ആവശ്യപ്പെട്ടു. ഈ എഫ്ഐആർ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് തന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് നികിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments