NewsIndiaInternational

‘റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഭീരുക്കൾ’; വിമർശിച്ച് ഹൗസ് കീപ്പര്‍ നാന്‍സി പെലോസി

സെനറ്റിന്റെ കുറ്റവിചാരണ പരാജയപ്പെട്ടുവെങ്കിലും നീതി പീഠത്തിനു മുമ്പില്‍ ട്രംപിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കുവാനാകില്ല.

വാഷിംഗ്‌ടൺ: റിപ്പബ്ലിക്കന്‍ അംഗങ്ങളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഹൗസ് കീപ്പര്‍ നാന്‍സി പെലോസി. യു.എസ് സെനറ്റിന്റെ ഇംപീച്ച്‌മെന്റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണ് നാന്‍സി പെലോസിയുടെ വിമർശനം. ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് യു.എസ് സെനറ്റില്‍ ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളെ മനപൂര്‍വം താമസിപ്പിച്ച മിച്ച്‌ മെക്കോണലിനെയും പെലോസി നിശിതമായി വിമര്‍ശിച്ചു. യു.എസ്. ഹൗസ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജനുവരി 13-നു തന്നെ 44 നെതിരെ 56 വോട്ടുകള്‍ക്ക് പാസ്സാക്കിയിരുന്നു.

Read Also: ഗ്രേറ്റ തുംബര്‍ഗ് പ്രതികരിച്ചതിന് പിന്നില്‍ മലയാളി?​ തിരുവനന്തപുരം സ്വദേശിക്ക് പറയാനുള്ളത്…

എന്നാൽ ജനുവരി 20 – ന് മുമ്പ് പ്രമേയം സെനറ്റില്‍ വന്നിരുന്നുവെങ്കില്‍ മുന്‍ പ്രസിഡന്റ് എന്ന വാദഗതി ഒഴിവാക്കാമായിരുന്നുവെന്നും പെലോസി കൂട്ടിച്ചേര്‍ത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നും 7 പേരെ അടര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞതായും പെലോസി പറഞ്ഞു. യു.എസ്. ഹൗസില്‍ ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ച മിച്ച്‌ മെക്കോണല്‍ യു.എസ് സെനറ്റിലും ഇതാവര്‍ത്തിച്ചെങ്കിലും ജനുവരി 6 – ന് നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ട്രംപിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുവാന്‍ കഴിയുകയില്ലെന്നും ക്രിമിനല്‍ നടപടികളെ ട്രംപിന് അഭിമുഖീകരിക്കേണ്ടിവരുമെന്നും മിച്ച്‌ മെക്കോണല്‍ അഭിപ്രായപ്പെട്ടു. ട്രംപിനെ യു.എസ് സെനറ്റ് കുറ്റവിമുക്തനാക്കിയതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത നിലനിര്‍ത്തുവാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായി കാണുന്നത്. സെനറ്റിന്റെ കുറ്റവിചാരണ പരാജയപ്പെട്ടുവെങ്കിലും നീതി പീഠത്തിനു മുമ്പില്‍ ട്രംപിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കുവാനാകില്ല.

shortlink

Post Your Comments


Back to top button