KeralaCinemaMollywoodLatest NewsNewsEntertainment

ഐഷയുടെ വിവാഹ ആഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽ മറന്ന് വെച്ച് നാദിർഷാ; ഒടുവിൽ സംഭവിച്ചത്

റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരിച്ച് ലഭിച്ചതെന്ന് നാദിർഷ പറയുന്നു

നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ഐഷയുടെ വിവാഹ ആഘോഷ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടയിൽ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് നാദിർഷ. മകൾ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനിൽ മറന്നുവെച്ച അനുഭവമാണ് നാദിർഷ പറയുന്നത്.

വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിർഷായും കുടുംബവും മലബാർ എക്സ്പ്രസിലാണ് കാസർഗോഡ് എത്തിയത്. ട്രെയിൻ സ്റ്റേഷനിൽ എത്തുകയും നാദിർഷയും കുടുംബവും പുറത്തിറങ്ങുകയും ചെയ്തു. ട്രെയിൻ പുറപ്പെട്ടപ്പോഴാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓർമവന്നത്.

Also Read:ആഭ്യന്തര വിഘടനവാദം ഇനി ഉണ്ടാവില്ല, പാരാ മിലിട്ടറിക്കായി ബംഗാളിൽ നാരായണീ സേന: വാഗ്ദാനം നൽകി അമിത് ഷാ

ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ നാദിർഷാ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ എത്തിയപ്പോൾ 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി.

വണ്ടിയിൽ സ്പെഷ്യൽ ചെക്കിങ്ങിനെത്തിയ ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ റോഡ് മാർഗമെത്തിയ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരിച്ച് ലഭിച്ചതെന്ന് നാദിർഷ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button