കൂച്ച് ബിഹാർ: പ്രാദേശിക സുരക്ഷ ഉറപ്പുവരുത്താൻ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നാരായണീ സേന രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ കൂച്ച് ബേഹാറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. അർദ്ധസൈനിക സംവിധാനത്തിന് കരുത്തു പകരുന്നതിനൊപ്പം പ്രാദേശിക വിഘടനവാദ പ്രശ്‌നങ്ങളേയും അമർച്ച ചെയ്യുന്നതിനാണ് നാരയണീ സേന എന്ന പേരിൽ സുരക്ഷാ സംവിധാനം വരുന്നത്.
കൂച്ച് ബെഹാറിന്റെ പഴയകാലത്ത് ഭരിച്ചിരുന്ന നര നാരായൺ എന്ന രാജാവിന്റെ സ്മരണാർത്ഥമാണ് നാരായണീ സേന എന്ന പേര് നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പൂർവ കാലത്ത് മുഗളസൈന്യത്തെ ഫലപ്രദമായി നേരിട്ട് തടഞ്ഞ സൈനികരാണ് നാരായണി സേനകൾ. ഈ പരമ്പരയുടെ സ്മരണാർത്ഥം രാജാ നര നാരായണന്റെ ജന്മസ്ഥലമായ പഞ്ചാനൻ താക്കൂറിൽ ഭവ്യമായ ഒരു സ്മാരകവും പണിയുമെന്നും അമിത് ഷാ പ്രസംഗത്തിൽ സൂചിപ്പിച്ചു.
read also: നിവേദനം കൊടുക്കാനെത്തിയവരെ നായ്ക്കളെന്ന് വിളിച്ചു: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം
കൂച്ച ബെഹാർ മേഖലയിൽ പ്രവർത്തിക്കുന്ന സി.എ.പി.എഫ് പരിശീലന കേന്ദ്രത്തിന് രാജാ നര നാരായണന്റെ സഹോദരനായിരുന്ന ചിലാ റോയിയുടെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. രാജ പരമ്പരയിലെ വീരനായ യോദ്ധാവായിട്ടാണ് ചിലാ റോയ് അറിയപ്പെട്ടിരുന്നത്.
Post Your Comments