
ഐ പി എൽ ലേല പട്ടികയിൽ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നൽകാതിരുന്നത്. ഈ മാസം 18-ാം തിയതി നടക്കാനിരിക്കുന്ന ലേലത്തിൽ ആകെ 298 താരങ്ങളാണ് പട്ടികയിലുള്ളത്. ശ്രീശാന്തിന് പട്ടികയിൽ സ്ഥാനം ലഭിക്കാതിരിക്കുകയും സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജ്ജുൻ പട്ടികയിൽ ഇടം നേടുകയും ചെയ്തത് ശ്രദ്ധേയമായി.
Also Read:തീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്ഥാൻ നിലപാടിനെതിരെ ആഞ്ഞടിച്ച് ഇറാൻ
മുംബൈ സംസ്ഥാന ടീമിനായി കളിക്കുന്ന സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജ്ജുൻ പട്ടികയിൽ ഇടം നേടിയത് ആരാധകർക്കും സന്തോഷവാർത്തയാണ്. അഞ്ച് മലയാളി താരങ്ങൾ ഇടം നേടി. മുഷ്താഖ് ട്രോഫിയിൽ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലിടം നേടി
മുഷ്താഖ് അലി ട്രോഫിയിലൂടെ വിക്കറ്റ് നേടി മികച്ച പ്രകടനം നേടിയ ശ്രീശാന്ത് നടക്കാനിരിക്കുന്ന കേരളടീമിന്റെ മറ്റ് മത്സരങ്ങളിലും ടീമിന്റെ ഭാഗമാണ്. രണ്ടു കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും കൂടിയ അടിസ്ഥാന വില.
Post Your Comments