Latest NewsKeralaNews

പേട്ട വെയർ ഹൗസിലെ വനിതകൾക്കായുള്ള താൽക്കാലിക ഒഴിവുകളിലും പിൻവാതിൽ നിയമനമെന്ന് പരാതി

കൊച്ചി : കുടുംബശ്രീ നൽകുന്ന പട്ടികകൾ അട്ടിമറിച്ച് ബി​വ​റേ​ജ​സ് ​കോ​ർ​പ​റേ​ഷ​നി​ലും പി​ൻ​വാ​തി​ൽ നിയമനമെന്ന് പരാതി. പേട്ട വെയർ ഹൗസിലെ താത്ക്കാലിക ഒഴിവുകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ നൽകിയ ലിസ്റ്റിലുള്ള മൂന്ന് പേരെയും ഒഴിവാക്കി സിപിഎം – സിപിഐ നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകാനാണ് നീക്കം.

ബിവറേജസ് കോർപറേഷൻ തൃപ്പൂണിത്തുറ ഓഫീസിലേക്ക് ജീവനക്കാരെ ആവശ്യപ്പെട്ടതനുസരിച്ച് കുടുംബശ്രീ നൽകിയ ലിസ്റ്റാണ് അട്ടിമറിച്ചത്. കുടുംബശ്രീ ലിസ്റ്റിൽ ഉൾപ്പെട്ടതനുസരിച്ച് ചെറുകിട ജോലിക്ക് ഹാജരാകാനെത്തിയവരെ പറഞ്ഞു വിടുകയായിരുന്നു. ജിജി ഷാജി, ഷൈജ ജയൻ, അനിത സജു എന്നിവർക്കുള്ള തൊഴിലവസരമാണ് ബന്ധുക്കൾക്ക് വേണ്ടി സിപിഎം നഷ്ടപ്പെടുത്തിയത്.

മദ്യ കുപ്പികളിൽ ലേബൽ പതിക്കുന്നതുപോലെയുള്ള ജോലികൾക്കാണ് താത്ക്കാലികമായി ആളെ എടുക്കുന്നത്. പിഎസ്‌സി ലിസ്റ്റ് അട്ടിമറിച്ച് സ്ഥിരപ്പെടുത്തലുകൾ നടക്കുമ്പോൾ തന്നെയാണ് ഇത്തരം പിൻവാതിൽ നിയമനങ്ങളുമായി ഇടതുപക്ഷം മുന്നോട്ടുപോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button