തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കി വരുന്നതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ, മറ്റു മദ്യവിൽപ്പന ലെസൻസികൾ എന്നിവയ്ക്ക് മദ്യം ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നതിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെഎസ്ബിസി ആസ്ഥാന മന്ദിരത്തിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനം നടപ്പിലാക്കുക വഴി മദ്യവിൽപ്പന ലൈസൻസികൾക്ക് ആവശ്യമായ മദ്യം ഓർഡർ ചെയ്യാൻ ഉദ്ദേശിക്കുന്ന വെയർഹൗസിൽ ഏതു വിഭാഗത്തിൽപ്പെട്ട മദ്യവും ഓൺലൈൻ മുഖേന ഓർഡർ നൽകാൻ കഴിയും. ഇതു മൂലം അനാവശ്യമായ ബാഹ്യ ഇടപെടലുകളും സമയനഷ്ടവും ഒഴിവാക്കാം.
ഓൺലൈൻ ഇൻഡന്റിംഗിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഷോപ്പുകൾക്കും മറ്റു മദ്യവിൽപ്പന ലൈസൻസികൾക്കും വ്യത്യസ്ത സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം കോർപ്പറേഷന്റെ ചില്ലറവിൽപ്പനശാലകൾക്ക് രാവിലെ 9.30 മുതൽ 11.45 വരെയും മറ്റു ലൈസൻസികൾക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെയും ഓർഡർ നൽകാവുന്നതാണ്. ചടങ്ങിൽ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ചു.
Post Your Comments