ചെന്നൈ: ഇന്ത്യയില്‍ 12 മാസത്തിന് ശേഷം ക്രിക്കറ്റിന്‍റെ ആവേശം തിരിച്ചെത്തുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് പ്രതീക്ഷീച്ചതു പോലെ മികവ് കാട്ടാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റും ചെന്നൈയില്‍ തന്നെയാണ് നടക്കുന്നത്. എന്നാല്‍ ഈ മത്സരത്തിന് കാണികള്‍ തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകതയുണ്ട്.
Read Also: ഇന്ത്യന്‍ സൈനികരോട് പിടിച്ചു നില്‍ക്കാനാകാതെ കൊല്ലപ്പെട്ടത് 45 ചൈനീസ് സൈനികര്‍
പക്ഷേ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകളാണ് പാലിക്കേണ്ടത്. ഇന്ത്യയില്‍ കൊറോണ ഭീതി അലയടിച്ചതിന് ശേഷം ഏതെങ്കിലുമൊരു കായിക ഇനത്തിന് കാണികളെ അനുവദിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ആരാധകര്‍ ഏറ്റവും സുരക്ഷയോടെ തന്നെ സ്‌റ്റേഡിയത്തിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആൻറ്റേഴ്‌സൺ പറയുന്നു. എന്നാല്‍ പല ഭാഗത്ത് നിന്നും ആശങ്കകള്‍ ഉയരുന്നുണ്ട്. പക്ഷെ ഇതിനൊന്നും യാതൊരു ഇടയുമില്ലാത്ത വിധത്തിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Read Also: നിങ്ങൾ നൽകിയ പണത്തില്‍ നിന്ന് ഒരു ഇഷ്ടിക പോലും വാങ്ങി വച്ചാല്‍ ആ ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടും
സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിക്കുക. ഗ്യാലറി സ്റ്റാന്‍ഡില്‍ വോളൻറ്റിയര്‍മാര്‍ ഉണ്ടാവും. ബൗണ്ടറി ലൈനില്‍ നിന്ന് പന്ത് ആരുടെ കൈയ്യിലേക്കും പോകുന്നില്ലെന്ന് ഇവര്‍ ഉറപ്പ് വരുത്തുന്നതാണ്. ഇനി സിക്‌സറടിച്ചാല്‍ സ്റ്റാന്‍ഡില്‍ വീഴുന്ന പന്ത് ആരാധകര്‍ എടുത്താലും പ്രശ്‌നമില്ല. ഓരോ സിക്‌സറിന് ശേഷവും പന്ത് സാനിറ്റൈസ് ചെയ്യും. ഒന്നിടവിട്ട സീറ്റുകളിലാണ് കാണികൾക്ക് ഇരിപ്പിടമുണ്ടാവുക. സിസിടിവി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ മുന്നറിയിപ്പുണ്ടാവും. പിന്നെയും ആവര്‍ത്തിച്ചാല്‍ പുറത്താക്കുന്നതാണ്.
Read Also: കേരളത്തിനിത് അഭിമാന നിമിഷം; ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റില്‍ ആന്‍സി സോജന് ഇരട്ടസ്വര്‍ണം
താപനില ചെക്ക് ചെയ്യാനുള്ള സംവിധാനവും, കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യവും എല്ലാ പ്രവേശന കവാടത്തിലും ഉണ്ടാവും. കാണികൾ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അഞ്ച് മെഡിക്കല്‍ കിയോസ്‌കുകളും നാല് ആംബുലന്‍സുകളും സ്‌റ്റേഡിയത്തില്‍ ഉണ്ടാവും. ഡോക്ടര്‍ അടക്കമുള്ള മെഡിക്കല്‍ റൂമുകളും ഉണ്ടാവും. ഇതിന് പുറമേ ഐസൊലേഷന്‍ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
Post Your Comments