കൊച്ചി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള കാമ്ബയിനില്‍ പങ്കെടുത്ത് സംഭാവന നൽകിയത് ആര്‍.എസ്.എസ്. തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്ന് പറഞ്ഞ എം എൽ എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് പണം പലിശ സഹിതം മടക്കി നല്‍കി യുവതി .തുഷാര അജിത് കല്ലായില്‍ എന്ന യുവ സംരംഭകയാണ്. 1000 രൂപക്ക് 100 രൂപ പലിശ ഉൾപ്പെടെ പണം തിരികെ നല്‍കിയത്.
‘ താങ്കളെ പറ്റിച്ചാണ് പണം വാങ്ങിയതെന്ന് പറയുകയുണ്ടായി . ഈ പണം മടക്കി തരേണ്ടത് ഒരു ഹിന്ദു എന്ന നിലയ്ക്ക് എന്റെ കടമയാണ് . താങ്കള്‍ കാത്തു സൂക്ഷിക്കേണ്ട മതേതരത്വം താങ്കള്‍ തന്നെ തകര്‍ത്തു . ദയവു ചെയ്ത് ഞങ്ങള്‍ നല്‍കുന്ന 1000 രൂപയും , 100 രൂപ പലിശയും സ്വീകരിക്കണം . താങ്കള്‍ നല്‍കിയ പണത്തില്‍ നിന്ന് ഒരു ഇഷ്ടിക പോലും വാങ്ങി വച്ചാല്‍ ആ ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടും ., മാത്രമല്ല ഞങ്ങള്‍ ഹിന്ദു സമൂഹത്തിന്റെ അഭിമാനവും നഷ്ടപ്പെടും ‘ എന്ന കത്തും പണത്തിനൊപ്പം തുഷാര എല്‍ദോസ് കുന്നപ്പിള്ളിക്ക് അയച്ചിട്ടുണ്ട് .
READ ALSO:പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി എസ്ഡിപിഐ
കൂടാതെ ഇത്തരം പ്രവൃത്തികളിലൂടെ നട്ടെല്ലില്ലെന്ന് നാട്ടുകാരെ കാണിക്കരുതെന്നും തുഷാര പറയുന്നു.
Post Your Comments