Latest NewsKeralaNewsSports

കേരളത്തിനിത് അഭിമാന നിമിഷം; ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റില്‍ ആന്‍സി സോജന് ഇരട്ടസ്വര്‍ണം

ഗുവാഹട്ടി: ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റില്‍ കേരളത്തിന്‍റെ ആന്‍സി സോജൻ ഇരട്ടസ്വര്‍ണം നേടി നാടിന്‍റെ അഭിമാന പുത്രിയായി മാറി . 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയാണ് ആന്‍സി രണ്ടാം സ്വര്‍ണം നേടിയത്.

Read Also: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി എസ്ഡിപിഐ

24.51 സെക്കന്‍ഡില്‍ 200 മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് ആന്‍സി ഈ നേട്ടം കൊയ്തത്. ലോങ് ജമ്പിലാണ് ആന്‍സി നേരത്തെ സ്വര്‍ണം നേടിയത്. ഒന്‍പത് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടി കേരളം മീറ്റില്‍ ആൻസി നാലാം സ്ഥാനത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button