
ഹരിപ്പാട് : യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതിയെ പിടികൂടി. കുമാരപുരം കൊച്ചു ചിങ്ങം തറയിൽ ശിവപ്രസാദ് (24) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിൽ വരികയായിരുന്ന വീയപുരം പായിപ്പാട് കടവിൽ വീട്ടിൽ മുഹമ്മദ് ഫറൂഖി(21) നെ അഞ്ചോളം പേർ ചേർന്നു തടഞ്ഞുനിർത്തി ബൈക്കിൽ കയറ്റി കുമാരപുരം കൂട്ടം കൈത ഭാഗത്തുള്ള ഒരു ചകിരി ഷെഡിൽ കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചു എന്നാണ് കേസ്. 2019 ഒക്ടോബർ മൂന്നാം തീയതി രാത്രി പത്തുമണിയോടെ കെ വി ജെട്ടി ഭാഗത്ത് വച്ചായിരുന്നു സംഭവം.
മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താമല്ലാക്കൽ ചിറയിൽ രാഹുൽ ഷാജി(22)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്.
Post Your Comments