മനാമ: കൊറോണ വൈറസ് രോഗം ബാധിച്ച് തിങ്കളാഴ്ച രണ്ടു പേർകൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണ സംഖ്യ 382 ആയി ഉയർന്നിരിക്കുന്നു. 70കാരനായ സ്വദേശി ഉൾപ്പെടെ രണ്ടു പേരാണ് കൊറോണ വൈറസ് രോഗ ബാധിച്ചു മരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പുതിയ 616 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതിൽ 230 പേർ പ്രവാസികളാണ്. നിലവിൽ ചികിത്സയിലുള്ള 5779 രോഗികളിൽ 39 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
Post Your Comments