NattuvarthaLatest NewsKeralaNews

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഹൈടെക് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിന് സമര്‍പ്പിക്കും

കൊല്ലം: അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഹൈടെക് ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിന് സമര്‍പ്പിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ കരുതല്‍ നല്‍കാനാകും.

Read Also : കേ​ര​ള നോ​ള​ജ് മി​ഷ​ന്‍ 2021 : 20 ലക്ഷം പേര്‍ക്ക് തൊഴിലവസരം

333 കിടക്കകളുള്ള കെട്ടിടത്തില്‍ ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷന്‍ തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോര്‍ട്ടം റൂമും, എക്‌സ് റേ, എം ആര്‍ ഐ, സി ടി സ്‌കാന്‍, ദന്തല്‍ എക്‌സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 94 ഐ സി യു ബെഡുകളും ആറ് ലിഫ്റ്റുകളുമുണ്ട്. ശുചീകരണ സംവിധാനം, മാലിന്യസംസ്‌കരണ പ്ലാന്റ്, അഗ്‌നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button