CricketLatest NewsNewsIndiaSports

ഐപിഎല്‍ ലേലത്തിന് 1097 താരങ്ങള്‍ പങ്കെടുക്കുന്നു

ഐപിഎല്‍ 2021നുള്ള ലേല പ്രക്രിയ ഫെബ്രുവരി 18ന് ആരംഭിക്കും. ചെന്നൈയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയ്ക്കാവും ലേലം തുടങ്ങുന്നത്. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളും ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read Also: മൂടല്‍ മഞ്ഞ്: ഷാര്‍ജയില്‍ ട്രക്കുകള്‍ക്ക് വിലക്കേർപ്പെടുത്തി

21 ഇന്ത്യന്‍ അന്താരാഷ്ട്ര താരങ്ങളും 186 വിദേശ ക്യാപ്ഡ് താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. അസോസ്സിയേറ്റ് രാജ്യങ്ങളില്‍ നിന്ന് 27 താരങ്ങളും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 743 അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളും 68 അണ്‍ ക്യാപ്ഡ് അന്താരാഷ്ട്ര താരങ്ങളും ഇത്തവണത്തെ ലേലത്തിലുണ്ട്.

Read Also: ഇത്തവണത്തെ ഐ പി എൽ ലേല പട്ടികയിൽ ശ്രീശാന്തിനെയും ഉൾപ്പെടുത്തി

വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ പേര് നല്‍കിയിട്ടുള്ളത്. 56 താരങ്ങള്‍ കരീബിയന്‍ ടീമില്‍ നിന്നുള്ളപ്പോള്‍ രണ്ടാം സ്ഥാനത്ത് 42 താരങ്ങളുമായി ഓസ്ട്രേലിയയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 38 പേരും ശ്രീലങ്കയില്‍ നിന്ന് 31 താരങ്ങളുമാണുള്ളത്. 29 ന്യൂസിലാണ്ട് താരങ്ങളും 21 ഇംഗ്ലണ്ട് താരങ്ങളും പേര് നല്‍കിയവരില്‍ ഉള്‍പ്പെടുന്നുവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button