KeralaLatest NewsNews

‘അവൻ മരിക്കുന്നതു കണ്ടിട്ട് മരിച്ചാൽ മതി എനിക്ക്’; കണ്ണീരോടെ സൗമ്യയുടെ അമ്മ, കേരളത്തെ ഞെട്ടിച്ച ക്രൂരതക്ക് 10 വയസ്സ്

കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്ക് 10 വയസ്സ്; മകൾക്കു നീതികിട്ടുവാൻ കണ്ണീരോടെ അമ്മ

തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ ക്രൂരതയായ സൗമ്യ വധക്കേസിന് 10 വയസ്സ്. മകൾക്ക് അർഹിച്ച നീതി ലഭിക്കാൻ കണ്ണീരോടെ കാത്തിരിക്കുകയാണ് സൗമ്യയുടെ അമ്മ സുമതി. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ട്രെയിൻ യാത്രക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയാവുകയും അഞ്ചു ദിവസം മരണത്തോട് മല്ലടിച്ച ശേഷം വിടപറയുകയും ചെയ്തത്. പത്ത് വർഷങ്ങൾക്കിപ്പുറവും മകളുടെ നീതിക്കായി പോരാടുകയാണ് അമ്മ സുമതി. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ ആണ്.

പീഡന കേസ് പ്രതികൾക്ക് ശിക്ഷ നൽകുന്നതിലെ കാലതാമസവും അർഹിച്ച ശിക്ഷ നല്കാത്തതുമാണ് ഇത്തരം കേസ് തുടർച്ചയായി ആവർത്തിക്കപ്പെടുന്നതിനു കാരണം. ‘പത്തുവർഷം കഴിഞ്ഞിട്ടും അവൻ ജീവനോടെ ഇരിക്കുന്നത് വിഷമം ഉണ്ടാക്കുന്നു. അവൻ മരിക്കുന്നതു കണ്ടിട്ട് മരിച്ചാൽ മതി എനിക്ക്. എന്നാൽ ഓരോ ദിവസം കഴിയും തോറും അവനു ആയുസ്സ് കൂടി വരുകയാണെന്നു തോന്നുന്നു എന്ന് സൗമ്യയുടെ അമ്മ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Also Read:‘അര്‍ഹതയില്‍ ആരും എന്റെ മുകളിലോ താഴെയോ അല്ല’; വിചിത്ര വാദവുമായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി

2011 ഫെബ്രുവരി ഒന്നിനാണ് ട്രെയിൻ യാത്രക്കിടെ സൗമ്യ എന്ന 22 കാരി ക്രൂര ആക്രമണത്തിന് ഇരയായത് . എറണാകുളത്തുനിന്നും ഷൊർണൂർക്ക് വന്ന പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്മെന്റിൽ സൗമ്യ തനിച്ചായിരുന്നു അന്നുണ്ടായിരുന്നത്. ഇവിടേക്ക് അതിക്രമിച്ചു കടന്നുവന്ന ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ച് ട്രെയിനിൽ നിന്നും പുറത്തേക്കു തള്ളിയിട്ട ശേഷം അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വീഴ്ചയുടെയും ആക്രമണത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസ് കണ്ടെത്തൽ.

ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫിബ്രുവരി ആറിന് ത്രിശൂർ മെഡിക്കൽ കോളേജിൽ വെച്ചു മരണത്തിനു കീഴടങ്ങി. കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഇത് ഹൈക്കോടതിയും ശരിവെച്ചിരുന്നു. എന്നാൽ, പിന്നീട് സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button