Latest NewsNewsIndia

‘അത്ര പെട്ടെന്ന് അവർ മരിക്കാൻ പാടില്ല, ഞാൻ അനുഭവിച്ചതൊക്കെ അവരും അനുഭവിക്കണം’: സൗമ്യ വിശ്വനാഥന്റെ അമ്മ

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന കോടതി വിധിയിൽ പ്രതികരിച്ച് സൗമ്യയുടെ അമ്മ. 2008ലെ കൊലപാതകക്കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി കോടതി ബുധനാഴ്ച വിധിച്ചു. എല്ലാ പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി ആവശ്യപ്പെട്ടു. കേസിലെ പ്രതികളായ രവി കപൂർ, അജയ് സെയ്തി, ബൽജീപ് മാലിക്, അജയകുമാർ, അമിത് ശുക്ല എന്നിവരെയാണ് ഡൽഹിയിലെ സാകേത് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കുറ്റവാളികൾക്ക് സാധ്യമായ പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് മാധവി പറഞ്ഞു. വധശിക്ഷയല്ല, ജീവപര്യന്തം തടവാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും തന്റെ കുടുംബം അനുഭവിച്ചതൊക്കെ കുറ്റവാളികൾ അനുഭവിക്കണമെന്നും അവർ പറഞ്ഞു. ഇന്ത്യ ടുഡേയോടായിരുന്നു അവരുടെ പ്രതികരണം. മകളുടെ കൊലപാതകികൾ ശിക്ഷിക്കപ്പെട്ടതിൽ അവർ ആശ്വാസം പ്രകടിപ്പിച്ചു.

ശിക്ഷ 26ന് വിധിക്കും. 4 പ്രതികൾക്ക് മേൽ കൊലക്കുറ്റം നിലനിൽക്കുമെന്നും കോടതി. 5 പ്രതികൾക്കും മക്കോക്ക ചുമത്തി. 2008 സെപ്റ്റംബർ 30ന് പുലർച്ചെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സൗമ്യ വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടെ പ്രതികൾ സൗമ്യയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 15 വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാ വിധി വരുന്നത്. സൗമ്യ വിശ്വനാഥനെ കൊള്ളയടിക്കാനാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിധി പ്രസ്താവനിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button