അളിയൻസിലെ ലില്ലിക്കുട്ടിയായി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് സൗമ്യ. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ചാനല്‍ എം ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ സൗമ്യ പങ്കുവച്ചത് ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘സാധാരണയില്‍ സാധാരണ കുടുംബം, ഞങ്ങള്‍ നാല് പെണ്‍മക്കൾ. സഹോദരങ്ങൾ തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ല. എല്ലാവരും ഒരേ സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്നവരാണ്. സ്‌കൂള്‍ തുറക്കുന്ന സമയത്തൊക്കെ അമ്മച്ചി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അമ്മച്ചി എങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചുവെന്നത് അതിശയമാണ്. സ്‌കൂളില്‍ ഫീസടക്കുന്നവരുടെ ഏറ്റവും അവസാനത്തെ ലിസ്റ്റില്‍ ഞാനുണ്ടാകും. സ്‌കൂള്‍ കാലത്ത് ഡാന്‍സിലൊക്കെ സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നു.’
read also: നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ മാത്രം തെരഞ്ഞെടുപ്പാണ്: ലേഖ ശ്രീകുമാർ
ആ സമയത്തെ ഏറ്റവും വലിയ വേദന കിടക്കാനൊരു വീടു പോലുമില്ല എന്നതായിരുന്നു. എല്ലാവര്‍ക്കും വീടുണ്ട്. ഞങ്ങള്‍ക്ക് മാത്രമില്ല. ആലപ്പുഴയില്‍ എവിടെ ഡാന്‍സ് മത്സരമുണ്ടോ അവിടെയൊക്കെ പോകുമായിരുന്നു. ആ ക്യാഷ് പ്രൈസ് ഞങ്ങളുടെ വീട്ടില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ഒരു ദിവസം അഞ്ച് സ്ഥലത്തെ സമ്മാനം വാങ്ങിയിട്ടുണ്ട്. ട്രോഫിയൊക്കെ വീട്ടിലൊരു തട്ട് പോലെയാക്കി വച്ചിരുന്നു. ഒരു ദിവസം വീടിന്റെ ആ വശം ഇടിഞ്ഞു പോയി. അങ്ങനെ തന്നെ കുറേക്കാലം താമസിച്ചിട്ടുണ്ട്. ആരെങ്കിലും വീട്ടില്‍ വരുമ്ബോഴൊക്കെ വിഷമമായിരുന്നു. വീടിന്റെ പണി സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് തുടങ്ങിയത്. ആ സമയത്ത് മറക്കാന്‍ പറ്റാത്ത ദിവസമാണ് വല്യച്ഛന്റെ വീടിന്റെ പുരവാസ്തു. ഞങ്ങള്‍ വീട് പണി തുടങ്ങിയ ശേഷം വീട് പണി തുടങ്ങിയവരാണ്. അന്ന് അവരുടെ വീട്ടില്‍ നിന്നുമുള്ള പാട്ടും ബഹളവുമൊക്കെ കണ്ട് ഞാന്‍ കരഞ്ഞു
ജീവിതത്തില്‍ ഏറ്റവും ദുഃഖിച്ച സമയം വീടുപണി മുടങ്ങി കിടന്ന സമയമാണ്. ജീവിക്കാനായി ഒരു റിസോര്‍ട്ടില്‍ ഡാന്‍സറായും ജോലി ചെയ്തിരുന്നു. ടൂറിസ്റ്റുകള്‍ക്കു വേണ്ടി ഡാന്‍സ് ചെയ്യുകയായിരുന്നു അവിടെ. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് അളിയന്‍സിലെത്തിയതാണ്. അതിന് ശേഷമാണ് വീടൊക്കെ വച്ചതും മോനെ വളര്‍ത്താനാകുന്നതുമെല്ലാം അതിലൂടെയാണ്.
ഏറ്റവും വലിയ ദുഃഖം എന്റെ അമ്മയുടെ അസുഖമാണ്. അത്രയും അമ്മ കഷ്ടപ്പെട്ടാണ് എന്റെ അമ്മ ഞങ്ങളെ വളര്‍ത്തിയത്. അമ്മ സ്ട്രഗിള്‍ ചെയ്ത അത്രയും ഞാനൊന്നും ചെയ്തിട്ടില്ല. എന്നാല്‍ ഇന്ന് തങ്ങള്‍ നല്ല നിലയില്‍ എത്തിയപ്പോള്‍ അതൊന്നും ആസ്വദിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അമ്മയുള്ളത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം പുറത്തേക്ക് ഇറങ്ങാന്‍ പോലും അമ്മക്ക് ഒരു മനസ്സില്ല. എങ്ങോട്ടേക്കും കൊണ്ടുപോകാന്‍ പോലും ആകില്ല. ഒരു സൈഡില്‍ കൂടി സന്തോഷം തരുന്നുണ്ട് എങ്കിലും അല്ലാതെ ദുഖവും അതേപോലെയുണ്ട്’- സൗമ്യ പറയുന്നു.
താരത്തിന്റെ ജീവിതം കൂടുതല്‍ വിജയമായി മാറട്ടെ എന്ന് ആശ്വസിക്കുകയാണ് ആരാധകർ.
Post Your Comments