Latest NewsKeralaNews

മുഖ്യമന്ത്രി ചെത്തുകാരൻ്റെ മകനെന്ന പരാമർശം; സുധാകരൻ പാർട്ടിയുടെ സ്വത്താണെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരായ പരാമർശം; സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല

കോഴിക്കോട് ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ ചെത്തുകാരന്റെ മകൻ എന്ന പരാമർശത്തിൽ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂർത്തിനെകുറിച്ചുമാണ് കെ സുധാകരൻ പരാമർശിച്ചതെന്ന ന്യായീകരണമാണ് ചെന്നിത്തല നടത്തിയത്.

Also Read:കൊവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 49 ലക്ഷത്തിലധികം പേർ, രാജ്യത്തെ 47 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

സുധാകരൻ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ഇന്നലെ താൻ മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. സുധാകരൻ പാർട്ടിയുടെ സ്വത്താണ്. വിവാദങ്ങൾ അവസാനിപ്പിക്കണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ നൽകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്ന് സുധാകരൻ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്നു മാധ്യമങ്ങളോട് ചെന്നിത്തല കഴിഞ്ഞ ദിവസൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം ജാതിപരം അല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്തിനു തന്നെ തള്ളിപ്പറഞ്ഞുവെന്നു അറിയില്ലെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button