ന്യുഡൽഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് സ്ഥിരീകരിച്ചത് 12,408 പേർക്ക് ആണ്. ഇതിൽ പകുതിയും കേരളത്തിലും. കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 6102 പേർക്ക് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
15,853 പേർ രോഗമുക്തരായി. 120 പേരാണ് മരണമടഞ്ഞത്.
Also Read:മോദി സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി; പ്രധാനമന്ത്രിക്ക് കത്തെഴുതി ബാര്‍ബഡോസ്‍
1,51,460 പേരാണ് രാജ്യത്തു ഇപ്പോൾ ചികിൽസയിലുള്ളത്. 49,59,455 ആളുകൾ രാജ്യത്തു കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തുവെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള സജീവ കൊവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്രയിലുമാണ്. 7.26 ശതമാനം ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് ആഴ്ചയായി രാജ്യത്തെ 47 ജില്ലകളിൽ പുതിയതായി ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 251 ജില്ലകളിൽ മൂന്ന് ആഴ്ചക്കിടെ ഒരു കോവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
രോഗപ്രതിരോധത്തിൻ്റെ കാര്യത്തിൽ കഴിഞ്ഞ വർഷം കേരളം നമ്പർ വൺ ആയിരുന്നെങ്കിൽ രോഗം പടരുന്നതിൻ്റെ കാര്യത്തിലാണ് കേരളം ഇപ്പോൾ നമ്പർ വൺ. ഓരോ ദിവസവും 5000ത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. കേരളത്തിൻ്റെ അവസ്ഥയിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിക്കുകയും ചെയ്തു.
Post Your Comments