കോവിഡ് വാക്സിന്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സെൻ . താരത്തിൻറ്റെ സ്നേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി. “ലോകം ഞങ്ങളുടെ കുടുംബമാണെ”ന്നായിരുന്നു മോദിയുടെ മറുപടി.
Read Also: ക്വാറന്റയിനില്‍ ഇരിക്കേണ്ട ദിവസങ്ങള്‍ എത്രയെന്ന് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍
Glad to see your affection towards India. :)
We believe that the world is our family and want to play our role in strengthening the fight against COVID-19. https://t.co/zwpB3CNxLG
— Narendra Modi (@narendramodi) February 3, 2021
“ഇന്ത്യന്‍ ഔദാര്യവും ദയയും ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട രാജ്യം!” എന്നായിരുന്നു പീറ്റേഴ്സന്‍റെ ട്വീറ്റ്. “ഇന്ത്യയോടുള്ള താങ്കളുടെ സ്‌നേഹം കാണുന്നതില്‍ സന്തോഷമുണ്ട്. ലോകമാകെ ഞങ്ങളുടെ കുടുംബമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ കര്‍ത്തവ്യം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു” -പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി ട്വീറ്റ് നൽകി.
Read Also: ‘ആയുധങ്ങള്‍ നല്‍കാന്‍ തയാര്‍’; ഐ.ഒ.ആര് രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ
കോവിഡ് വാക്സിനുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ച വിമാനത്തിന്‍റെ ചിത്രം വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പീറ്റേഴ്സന്‍റെ ട്വീറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച പീറ്റേഴ്‌സണ്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് ചേക്കേറുകയായിരുന്നു.
Post Your Comments