Latest NewsIndiaNews

‘ആ​യു​ധ​ങ്ങ​ള്‍ നല്‍കാന്‍ തയാര്‍’; ഐ.​ഒ.​ആ​ര്‍ രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ

മി​സൈ​ലു​ക​ള്‍, ല​ഘു യു​ദ്ധ​വി​മാ​നം-​ഹെ​ലി​കോ​പ്റ്റ​ര്‍, വി​വി​ധോ​ദ്ദേ​ശ്യ ല​ഘു വി​മാ​നം, യു​ദ്ധ​ക്ക​പ്പ​ല്‍, ടാ​ങ്കു​ക​ള്‍, റ​ഡാ​റു​ക​ള്‍, സൈ​നി​ക വാ​ഹ​ന​ങ്ങ​ള്‍, വൈ​ദ്യു​ത യു​ദ്ധ സം​വി​ധാ​നം തു​ട​ങ്ങി​യ​വ ന​ല്‍കാ​നാ​ണ് ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​യി​ട്ടു​ള്ള​ത്.

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ ഐ.​ഒ.​ആ​ര്‍ രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ. ഐ.​ഒ.​ആ​ര്‍ രാ​ജ്യ​ങ്ങ​ള്‍ക്ക് മി​സൈ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്. ‘എ​യ്‌​റോ ഇ​ന്ത്യ-2021ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ഐ.​ഒ.​ആ​ര്‍ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ കോ​ണ്‍​ക്ലേ​വി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ.​ഒ.​ആ​ര്‍ രാ​ജ്യ​ങ്ങ​ളി​ല്‍ പ​ല​തും പ്ര​തി​രോ​ധ​രം​ഗ​ത്ത് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യാ​ണെ​ന്ന് രാ​ജ്നാ​ഥ് സി​ങ് പ​റ​ഞ്ഞു.

എന്നാൽ ഐ.​ഒ.​ആ​ര്‍ രാ​ജ്യ​ങ്ങ​ള്‍ ഒ​ന്നി​ച്ചു​ചേ​ര്‍​ന്ന് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നാ​കും. മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കി​ക്കൊ​ണ്ട് പ്ര​തി​രോ​ധ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മി​സൈ​ലു​ക​ള്‍, ല​ഘു യു​ദ്ധ​വി​മാ​നം-​ഹെ​ലി​കോ​പ്റ്റ​ര്‍, വി​വി​ധോ​ദ്ദേ​ശ്യ ല​ഘു വി​മാ​നം, യു​ദ്ധ​ക്ക​പ്പ​ല്‍, ടാ​ങ്കു​ക​ള്‍, റ​ഡാ​റു​ക​ള്‍, സൈ​നി​ക വാ​ഹ​ന​ങ്ങ​ള്‍, വൈ​ദ്യു​ത യു​ദ്ധ സം​വി​ധാ​നം തു​ട​ങ്ങി​യ​വ ന​ല്‍കാ​നാ​ണ് ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​യി​ട്ടു​ള്ള​ത്.

Read Also: ഇംഗ്ലണ്ടിൻറ്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ സാക്ക് ക്രൗളിക്ക് പരിക്കേറ്റു

അതേസമയം വി​ദേ​ശ കമ്പ​നി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ എ​യ്‌​റോ സ്‌​പേ​സും പ്ര​തി​രോ​ധ വ്യ​വ​സാ​യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക​യും ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ കൈ​കോ​ര്‍ക്കു​ക​യും വേ​ണം. ഒ​രു രാ​ജ്യ​ത്തി​നു​നേ​രെ​യു​ള്ള ഭീ​ഷ​ണി പി​ന്നീ​ട്​ മ​റ്റു രാ​ജ്യ​ത്തി​ന് നേ​രെ​യാ​കാ​മെ​ന്നും രാ​ജ്നാ​ഥ് സി​ങ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ‘എ​യ്റോ ഇ​ന്ത്യ’​യു​ടെ ര​ണ്ടാം ദി​ന​ത്തി​ല്‍ ന​ട​ന്ന ഐ.​ഒ.​ആ​ര്‍ കോ​ണ്‍​ക്ലേ​വി​ല്‍ 27 ഐ.​ഒ.​ആ​ര്‍ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് നേ​രി​ട്ടും വെ​ര്‍​ച്വ​ലാ​യും പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഡോ. ​അ​ജ​യ് കു​മാ​ര്‍, സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത്, നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്മി​റ​ല്‍ ക​രം​ബീ​ര്‍ സി​ങ്, ക​ര​സേ​ന മേ​ധാ​വി എം.​എം ന​ര​വ​നെ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

shortlink

Post Your Comments


Back to top button