CricketLatest NewsNewsSports

“രണ്ട് വര്‍ഷമായി ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാതെ കുല്‍ദീപ്”; കുല്‍ദീപിനോടുള്ള അനീതിയെ ചോദ്യം ചെയ്ത് പ്രമുഖ താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനായി കുല്‍ദീപ് യാദവ് കളിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, നിരാശയാണ് ഫലം, ഇത്തവണയും കുല്‍ദീപിന് അവസരം നഷ്‌ടമായി. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അടക്കം കുല്‍ദീപിന് തുടര്‍ച്ചയായി അവസരം നഷ്‌ടപ്പെടുന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്.

Read Also: കോവിഡ്​ ചികിത്സയുടെ പേരിൽ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രി പകൽക്കൊള്ള നടത്തുന്നെ ആരോപണവുമായി നടൻ ; വീഡിയോ കാണാം

2018-19 ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും മികച്ച പ്രകടനംകാഴ്ചവെച്ച ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി കുല്‍ദീപിന് ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കുല്‍ദീപ് സ്ഥാനം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും അപ്രതീക്ഷിതമെന്നോണം ടീമില്‍ ഇടം പിടിച്ചത് 31 കാരനായ ഷഹബാദ് നദീം ആണ്. സ്റ്റാന്‍ഡ്ബൈ പ്ലെയേഴ്‌സിൻറ്റെ ലിസ്റ്റില്‍ നിന്നാണ് നദീം പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ഒറിജിനല്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന കുല്‍ദീപിന് അങ്ങനെ അവസരം നഷ്ടമായി.

Read Also: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവിന്റെ അറസ്റ്റ് , ശക്തമായി പ്രതികരിച്ച് ശശികല ടീച്ചര്‍

ക്രിക്കറ്റ് ആരാധകര്‍ ഉൾപ്പെടെ കുല്‍ദീപിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. കുല്‍ദീപിനോട് അനീതിയാണ് കാണിക്കുന്നതെന്നാണ് ആരാധകരുടെ വാദം. ഇന്ത്യയുടെ മുന്‍താരം മുഹമ്മദ് കൈഫ്‌ കുല്‍ദീപിന് അവസരം നല്‍കാത്തത് ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ച് വൻ പ്രധിഷേധമാണുയരുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്‌പിന്നറായിരുന്നു കുല്‍ദീപ്. ഇപ്പോള്‍ ടീമില്‍ ഇടം കണ്ടെത്താന്‍ അദ്ദേഹം കഷ്ടപ്പെടുകയാണെന്ന് കൈഫ്‌ പറഞ്ഞു.

Read Also: സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 327 പേർക്ക്

കുല്‍ദീപിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയുണ്ടെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു. വിഖ്യാത കമൻറ്റേറ്റർ ഹര്‍ഷ ഭോഗ്‌ലെ, മുന്‍താരം ആകാശ് ചോപ്ര എന്നിവരും കുല്‍ദീപിനെ തഴഞ്ഞത് ശരിയായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തി. കുല്‍ദീപിന് അവസരം നല്‍കാത്തത് ഇന്ത്യയുടെ വിവേകശൂന്യമായ തീരുമാനമാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകൻ മെെക്കിള്‍ വോണ്‍ കുറ്റപ്പെടുത്തി.

Read also: കോവിഡ് രൂക്ഷം; കുവൈറ്റിൽ ആരോഗ്യപ്രവർത്തകർക്ക് മൂ​ന്നു​മാ​സ​ത്തേ​ക്ക്​ അവധിയില്ല

2019 ല്‍ സിഡ്‌നിയിലാണ് കുല്‍ദീപ് അവസാനമായി ഇന്ത്യയ്‌ക്കുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അതിനുശേഷം ഇന്ത്യയുടെ 13 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇതിലെല്ലാം സ്‌ക്വാഡില്‍ ഇടം പിടിച്ച കുല്‍ദീപിന് ഒരു മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ കയറാന്‍ സാധിക്കാതെ പോയി. ആറ് ടെസ്റ്റുകളില്‍ നിന്ന് 24 വിക്കറ്റ് നേടിയ കുല്‍ദീപ് രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button