COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 327 പേർക്ക്

റിയാദ്​: സൗദിയിൽ പുതിയ കോവിഡ്​ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നിരിക്കുന്നു. 327 പേർക്കാണ്​ വെള്ളിയാഴ്​ച രോഗ ബാധ​ റിപ്പോർട്ട് ചെയ്തിരിക്കുന്നത്​​. പുതിയ രോഗികളിൽ കൂടുതലും റിയാദിലാണ് ഉള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കുറവുമുണ്ട്​. 257 പേർ മാത്രമാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാല്​​​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 369575 ഉം രോഗമുക്തരുടെ എണ്ണം 360954 ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 6393 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2228 ആയി കുറഞ്ഞിരിക്കുകയാണ്.

ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 385 ആണ്​​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button