COVID 19Latest NewsNewsKuwaitGulf

കോവിഡ് രൂക്ഷം; കുവൈറ്റിൽ ആരോഗ്യപ്രവർത്തകർക്ക് മൂ​ന്നു​മാ​സ​ത്തേ​ക്ക്​ അവധിയില്ല

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം രൂക്ഷമാകുന്ന സാഹചര്യത്തിൽ കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ വാ​ർ​ഷി​കാ​വ​ധി ന​ൽ​കേ​ണ്ടെ​ന്ന്​ തീരുമാനമായിരിക്കുന്നു.ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ്​ ഉ​ത്ത​ര​വ് പ്രാ​ബ​ല്യത്തിൽ എത്തുന്നത്. ​വി​ദേ​ശ ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ൽ പോ​യാ​ൽ തി​രി​ച്ചു​വ​ര​വ്​ പ്ര​തി​സ​ന്ധി​യി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക അ​ധി​കൃ​ത​ർ​ ചൂണ്ടിക്കാണിക്കുകയാണ്.

അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ്​ എ​ത്ര​ത്തോ​ളം വ്യാ​പി​ക്കു​മെ​ന്നും പ​റ​യാ​ൻ സാധിക്കില്ല. സ​മീ​പ ആ​​ഴ്​​ച​ക​ളി​ൽ കേ​സു​ക​ൾ കൂ​ടി​വ​രു​ക​യാ​ണ്. വാ​ക്​​സി​നേ​ഷ​ൻ വി​പു​ല​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ന്​ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മാ​യി വരുന്നതാണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ അ​വ​ധി മ​ര​വി​പ്പി​ച്ച്​ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​​ കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ടം ശ​ക്​​ത​മാ​യ ന​ട​പ​ടി​യാ​ണ്​ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന നി​യ​ന്ത്ര​ണ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button