ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ നിന്ന് സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണ്‍. അശ്വിന് അവസരം നൽകാത്തത് അസംബന്ധമെന്ന് വോണ്‍ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, പരമ്പരയുടെ ആദ്യനാല് ടെസ്റ്റുകളിൽ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു.
ആദ്യ നാല് ടെസ്റ്റുകളിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഈഗോ കാരണമാണ് അശ്വിന്‍ ടീമിൽ നിന്ന് തഴയപ്പെട്ടതെന്നായിരുന്നു വിമർശനം. എന്നാൽ, പുതിയ ക്യാപ്റ്റനും പരിശീലകനും എത്തുമ്പോഴും അശ്വിന് അവസരമില്ല. രവീന്ദ്ര ജഡേജയാണ് ടീമിൽ അശ്വിന് പകരം സ്പിന്നറായി എത്തിയത്.
അതേസമയം, ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 98-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സോടെ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും ക്രീസിലുണ്ട്.
Read Also:- ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
111 പന്തില്‍ 146 റണ്‍സടിച്ച റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 89 പന്തിലാണ് പന്ത് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. 19 ഫോറും നാല് സിക്സും അടങ്ങുന്നതാണ് പന്തിന്‍റെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും വിക്കറ്റെടുത്തു. ആറാം വിക്കറ്റില്‍ പന്ത്-ജഡേജ സഖ്യം 222 റണ്‍സെടുത്തു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
Post Your Comments