Latest NewsCricketNewsIndiaSports

ഒരുമിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് സച്ചിൻ; ഫാൻ സ്ഥാനം രാജിവെച്ച് പൊങ്കാല ഇടുന്നവർ വിളിച്ചുപറയുന്ന ചില കാര്യങ്ങളുണ്ട്

ക്രിക്കറ്റ് ദൈവത്തെ പൊങ്കാലയിടുന്നവർ വിളിച്ചു പറയുന്നത്...

രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച്‌ അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകി രംഗത്തെത്തിയ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവർക്ക് നേരെ സൈബർ ആക്രമണം. സഞ്ചിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ മലയാളികളുടെ പൊങ്കാലയാണ്. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തതാണെന്നും, വിദേശ ശക്തികള്‍ക്ക് കണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ലെന്നും കുറിച്ച സച്ചിനെതിരെ ആരാധകർ ഉൾപ്പെടുന്ന മലയാളികൾ തിരിഞ്ഞു കഴിഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും, എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും, പുറത്തുനിന്നുള്ളവർ ഇറങ്ങി കളിക്കണ്ടന്നും പകരം കളി കണ്ടാൽ മാത്രം മതിയെന്നുമുള്ള നിസാരവും എന്നാൽ, ശക്തവുമായ കാര്യമാണ് സച്ചിൻ പറഞ്ഞത്. രാജ്യത്തിനു വേണ്ടിയുള്ള ഈ നിലപാടിനെയാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ എതിർക്കുന്നത്. ക്രിക്കറ്റ് ദൈവത്തെ നിമിഷനേരം കൊണ്ട് ഇക്കൂട്ടർ മനുഷ്യത്വമില്ലാത്തവനെന്ന് മുദ്രകുത്തി. കലിപൂണ്ട് നിരവധി പേർ ഫാൻ സ്ഥാനം രാജിവെച്ച് സച്ചിനെതിരെ പൊങ്കാലയിട്ട് തുടങ്ങിയിട്ടുണ്ട്.

Also Read:കോടതിയുത്തരവിന് പുല്ലുവില ; കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട ശ്രമം

സച്ചിൻ്റെ അഭിപ്രായത്തെ എതിർത്ത് തെളിവിളി നടത്തുന്ന ഇത്തരക്കാർ വിളിച്ചുപറയുന്ന ചില കാര്യങ്ങളുണ്ട്. രാജ്യത്തിന്റെ പരമാധികാരം വിട്ടുവീഴ്ച ചെയ്യാവുന്നതാണെന്നും, എല്ലാവരും ഭിന്നിക്കണമെന്നും, പുറത്തുനിന്നുള്ളവരും ഇവിടെ ഇറങ്ങി കളിക്കേണ്ടതാണെന്നുമാണ് ഇവർ പരോക്ഷമായി സൂചിപ്പിക്കുന്നത്. സമരത്തിനുവേണ്ടി ഒരു ദിവസം ഇന്ത്യൻ പതാകയുമേന്തി നടക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഹെൽമെറ്റിൽ ത്രിവർണ്ണം അണിഞ്ഞു പതിറ്റാണ്ടുകൾ രാജ്യത്തിനുവേണ്ടി കളിച്ചവനാണ് സച്ചിൻ.

‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button