ലഖ്നോ: ഉത്തർപ്രദേശിലെ ബദാവൂനിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ ആയിരിക്കുന്നു. കൂട്ടബലാത്സംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വിറ്റതോടെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം പുറംലോകം അറിയുന്നത്.
30കാരിയായ ദലിത് യുവതിയെ അഞ്ചംഗ സംഘം വയലിൽവെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. സംഭവത്തിന്‍റെ നിരവധി വിഡിയോ ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയുണ്ടായി. വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് യുവതി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.
ഒക്ടോബറിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾ 300 രൂപക്ക് പ്രദേശവാസികൾക്ക് വിഡിയോ ദൃശ്യങ്ങൾ കൈമാറിയതായും യുവതി പരാതിയിൽ പറഞ്ഞു.
അറസ്റ്റിലായ ആറുപേരിൽ അഞ്ചുപേരെ വിഡിയോയിൽ കാണാൻ കഴിയുന്നതാണ്. ഒരാളെ വിഡിയോയിൽ കാണുന്നില്ലെങ്കിലും സംഭവത്തിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
Post Your Comments