
കൊച്ചി :കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാസർഗോഡ് സ്വദേശി അജ്മൽ, സമീർ, ആര്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയുണ്ടായി.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറേറ്റ് നടപ്പിലാക്കിയ “യോദ്ധാ” എന്ന രഹസ്യ വാട്ട്സ്ആപ്പിൽ കമ്മിഷണർ നാഗരാജു ഐപിഎസിന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം സെൻട്രൽ പൊലീസും ചേർന്ന് സൗത്ത് നെറ്റേപ്പാടം റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയുണ്ടായത്.
ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയും ,1.280 കിലോ ഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും പിടികൂടി.ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരി മരുന്ന് എത്തിച്ചത്.
Post Your Comments