MollywoodLatest NewsKeralaCinemaNewsEntertainment

‘മാഗസിനിൽ ഫോട്ടോ വെളുപ്പിച്ചതിന് എന്തൊക്കെ പുകിലായിരുന്നു? ഇപ്പൊ കണ്ടില്ലേ?’; കനി കുസൃതിക്ക് ഇരട്ട നിലപാടെന്ന് വിമർശനം

കനി കുസൃതിക്ക് നേരെ സൈബർ ആക്രമണം

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങാനെത്തിയ നടി കനി കുസൃതിക്ക് നേരെ സൈബർ ആക്രമണം. അവാർഡ് ദാന ചടങ്ങിനു ശേഷം കനി പങ്കുവെച്ച ചിത്രങ്ങൾക്ക് കീഴെയാണ് വിമർശനം. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങാനെത്തിയ കനി റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. ഇതാണ് കനിയെ സൈബർ വെട്ടുകിളി കൂട്ടങ്ങൾ കടന്നാക്രമിക്കാൻ കാരണമായിരിക്കുന്നത്.

പ്രശസ്ത മാഗസീനിന്റെ കവർ പേജിൽ വന്ന ചിത്രം വെളുപ്പിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ച കനി എന്തുകൊണ്ട് ഇപ്പോൾ ലിപ്സ്റ്റിക്കിട്ട് വന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയും കനി നൽകിയിട്ടുണ്ട്. ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് താരം വ്യക്തമാക്കുന്നു.

Also Read:ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികള്‍’; കോണ്‍ഗ്രസ് മുഖപത്രത്തിലെ വിവാദപ്രയോഗത്തിൽ അതൃപ്തി

ചിത്രങ്ങൾക്കാെപ്പം കനി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

“അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?” എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട്‌ തന്നെ ആണു ലോക പ്രശസ്തയായ ‘റിഹാന’ എന്ന സിംഗർ സോങ്ങ് റൈറ്ററുടെ ‘ഫെന്റിബ്യുട്ടീ’ ബ്രാൻറിലെ ‘യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌. ആ ‘റെഡ്‌ ലിപ്സ്റ്റിക്‌’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥമായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക.

ചരിത്രപരമായി കറുത്ത സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പരിഹസിക്കപ്പെടാറുണ്ട്. എന്തെന്നാല്‍ ഒരേ സമയം പരിഹസിക്കപ്പെടുകയും ലൈംഗികമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ശരീര ഭാഗമെന്ന നിലയില്‍ കറുത്ത സ്ത്രീകളുടെ ചുണ്ടുകള്‍ ഹൈലൈറ്റ് ചെയ്യപ്പെടുകയല്ല പ്രാധാന്യം കുറച്ചു കാണിക്കുകയാണ് പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button