പായൽ കപാഡിയ സംവിധാനം നിർവഹിച്ച, ദിവ്യപ്രഭയും കനി കുസൃതിയും അഭിനയിച്ച ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് ഗോൾഡൻ ഗ്ലോബിലേക്ക്. മികച്ച വിദേശഭാഷാചിത്രം, സംവിധായിക എന്നീ വിഭാഗങ്ങളിലേക്കാണ് ചിത്രത്തിന് നോമിനേഷനുകൾ. പുരസ്കാര പ്രഖ്യാപനം ജനുവരി അഞ്ചിന്. ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് കാൻ ചലച്ചിത്രമേളയിലും അവാർഡുകൾ വാരിക്കൂട്ടിയിരുന്നു.
read also: ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്
ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Post Your Comments