COVID 19KeralaLatest NewsNewsIndia

‘ഏപ്രിൽ 3 ന് രാജ്യത്തെ കൊറോണ മുക്തമാക്കി വിജയത്തിന്റെ ദീപം കൊളുത്തും’; അഡ്വ. കെ കെ അനീഷ് കുമാർ

2022ൽ വ്യവസായങ്ങൾ തുടങ്ങാനും വിദേശ നിക്ഷേപങ്ങൾ നടത്താനും സുരക്ഷിതവും അനുകൂല സാഹചര്യവും ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉണ്ടാകും.

വരുന്ന ഏപ്രിൽ 3 ന് രാജ്യത്തെ കൊറോണ മുക്തമാക്കി വിജയത്തിന്റെ ദീപം കൊളുത്താൻ തയ്യാറെടുപ്പുക്കൾ നടക്കുന്നതായി ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡൻ്റും അഭിഭാഷകനുമായ കെ കെ അനീഷ് കുമാർ പറയുന്നു. വിളക്ക് കൊളുത്തിയാലോ പാത്രം കൊട്ടിയാലോ കൊറോണ ഇല്ലാതാകുമോ എന്ന് ചോദിച്ച ഒരുത്തനെയും ഇപ്പോൾ കാണാനില്ലല്ലോയെന്ന് പരിഹസിക്കുകയാണ് അദ്ദേഹം. 2022 ആകുമ്പോഴെക്കും ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിൽ ഭാരതവും ഉണ്ടാകുമെന്ന് അനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

വിളക്ക് കൊളുത്തിയാലോ പാത്രം കൊട്ടിയാലോ കൊറോണ ഇല്ലാതാകുമോ എന്ന് ചോദിച്ച ഒരുത്തനെയും ഇപ്പോൾ കാണാനില്ലല്ലോ. അമേരിക്ക, റഷ്യ, ബ്രിട്ടൻ ഇവരുടെയൊന്നും കൊറോണ വാക്സിൻ അവരുടെ രാജ്യം വിട്ട് പുറത്ത് പോയിട്ടില്ല ചൈനയുടെ വാക്സിനെ ചൈനയുടെ ജനങ്ങൾ തന്നെ വിശ്വസിക്കുന്നില്ല ഇതാണ് ഇവരുടെയൊക്കെ അവസ്ഥ. എന്നാൽ ഭാരതം നിർമ്മിച്ച കൊറോണ വാക്സിൻ ലോകം മുഴുവൻ എത്തിക്കുന്നു. ഭാരതം വരുന്ന ഏപ്രിൽ 3 ന് രാജ്യത്തെ കൊറോണ മുക്തമാക്കി വിജയത്തിന്റെ ദീപം കൊളുത്താൻ തയ്യാറെടുക്കുന്നു.

Also Read: പുതിയ ചരിത്രം കുറിച്ച് ഇന്ത്യ; ബജറ്റ് അവതരിപ്പിക്കാന്‍ ആപ്പ്

2014_ൽ മോദിജി പ്രധാനമന്ത്രിയായ സമയത്ത് വളർന്ന് വരുന്ന രാജ്യങ്ങളുടെ പട്ടികയിൽ 144 ആം സ്ഥാനത്തായിരുന്നു. 2017_ആയപ്പോൾ 133 ആം സ്ഥാനത്തേക്ക് മുന്നേറി. 2019_ആയപ്പോൾ 77 ആം സ്ഥാനത്തേക്കുയർന്നു. 2020_ൽ 63 ആം സ്ഥാനത്തേക്ക്. 2021_ആയപ്പോൾ വ്യവസായങ്ങൾ തുടങ്ങാനും വിദേശ നിക്ഷേപങ്ങൾ നടത്താനും സുരക്ഷിതവും അനുകൂല സാഹചര്യവും ഉള്ള രാജ്യങ്ങളുടെ Top 10 പട്ടികയിൽ ഭാരതം ഇടം നേടി 2022 ആകുമ്പോഴെക്കും ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിൽ ഭാരതവും ഉണ്ടാകും.

https://www.facebook.com/AneeshkumarBJP/posts/3401838583254504

shortlink

Related Articles

Post Your Comments

Related Articles


Back to top button