ന്യൂഡല്‍ഹി: ബഡ്‌ജറ്റ് അവതരണത്തിനൊരുങ്ങുകയാണ് രാജ്യം. ഇപ്പോഴത്തെ ബഡ്ജറ്റ് അവതരണം പോലും പുതു ചരിത്രം കുറിക്കുകയാണ്. രാജ്യത്ത് പൂര്‍ണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ഫോണുകള്‍ക്കായി പ്രത്യേക ആപ് വികസിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൂര്‍ണമായും കടലാസ് രഹിത ബജറ്റ് തയാറാക്കുന്നത്.
read also:കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചില്ല ; വഞ്ചിവീടുകൾക്കെതിരെ കേസെടുത്ത് പോലീസ്
ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായി പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നത് .‘ഗൂഗിള്‍’ പ്ലേ സ്റ്റോറില്‍ നിന്നും ‘ആപ്പിള്‍ ‘ആപ് സ്റ്റോറില്‍ നിന്നും പുതിയ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. .
മുന്‍ വര്‍ഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ആപ്പില്‍ ലഭിക്കും. ഫിനാന്‍സ് ബില്‍, നികുതി വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളും ആപ്പില്‍ ലഭിക്കും.
Post Your Comments