രാഹുൽ ഗാന്ധി തിരക്കിലാണ്. സൊറ പറഞ്ഞും, ബേക്കറി കടകളിൽ കയറിയിറങ്ങിയും യൂട്യൂബർമാർക്കൊപ്പം കൂൺ ബിരിയാണി കഴിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിരക്കിലാണ്. തമിഴ്നാട്ടിലെ ജല്ലിക്കട്ട് കാണാനെത്തിയപ്പോൾ മുതൽ തമിഴ്നാട്ടിൽ നിന്നും തിരിച്ച് പോകാൻ രാഹുലിന് മനസ് വരുന്നില്ല. ഇപ്പോഴിതാ, വൈറൽ യൂട്യൂബർമാരായ തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ വില്ലജ് കുക്കിംഗ് ചാനലിന്റെ പാചക ശാലയിലാണ് രാഹുൽ ഗാന്ധി.
Also Read: അമ്മയുടെ മൃതദേഹം മകള്‍ 10 വര്‍ഷത്തോളം ഫ്രീസറിലാക്കി വീടിനകത്ത് സൂക്ഷിച്ചു ; കാരണം വിചിത്രം
ഇവർക്കൊപ്പം പാചകത്തിൻ്റെ തിരക്കിലാണ് നേതാവ്. തമിഴ് ശൈലിയിൽ സാധനങ്ങളുടെ പേരുകൾ വിളിച്ചു പറഞ്ഞുള്ള രാഹുലിന്റെ പാചകം ശ്രദ്ധേയമാകുന്നു. നല്ല തമിഴ് സ്റ്റൈലിൽ ഉള്ള കൂൺ ബിരിയാണിയാണ് രാഹുൽ ഇവർക്കൊപ്പം ഉണ്ടാക്കിയത്. ഇതിനുശേഷം തെരഞ്ഞെടുപ്പ് പ്രചരണഭാഗമായി കടകളിലും കയറിയിറങ്ങാൻ രാഹുൽ ഗാന്ധി മടിച്ചില്ല.
കാർഷിക നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അവസരം ലഭിക്കുമ്പോഴൊക്കെ കേന്ദ്ര സർക്കാരിനെതിരെ വിമർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമരമുഖത്തൊന്ന് എത്താൻ സമയമില്ല, പക്ഷേ ബിരിയാണി ഉണ്ടാക്കാൻ സമയമുണ്ട്. രാഹുലിൻ്റെ ഈ പ്രവൃത്തി കർഷകരിൽ അസ്വസ്തഥകൾ ഉണ്ടാക്കുന്നുണ്ട്.
Post Your Comments