ജപ്പാന്‍ : അമ്മയുടെ മൃതദേഹം മകള്‍ 10 വര്‍ഷത്തോളം ഫ്രീസറിലാക്കി വീടിനകത്ത് സൂക്ഷിച്ചു. ജപ്പാനില്‍ നിന്നാണ് വിചിത്രമായ ഈ വാര്‍ത്ത വരുന്നത്. വീട് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്ന ഭയം മൂലമാണ് മകള്‍ 60-കാരിയായ അമ്മയുടെ മരണം പുറത്ത് അറിയിക്കാതെ ഇത്രയും കാലം മൂടി വെച്ചത്. അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്മെന്റായിരുന്നു ഇവരുടേത്.
അമ്മ മരിച്ചെന്ന് അറിഞ്ഞാല്‍ ഉടമസ്ഥര്‍ അവിടെ നിന്ന് ഇറക്കിവിടുമെന്ന് കരുതിയാണ് മകള്‍ യൂമി യോഷിനോ ഈ സാഹസം ചെയ്തത്. അമ്മയുടെ മൃതദേഹം ഒരു ഫ്രീസറിലാക്കി വീട്ടിനകത്ത് ആരും അറിയാത്ത ഒരിടത്ത് സൂക്ഷിയ്ക്കുകയായിരുന്നു. പത്ത് വര്‍ഷം ആരും ഇക്കാര്യം അറിയാതെ കടന്നു പോയി. എന്നാല്‍ വീട്ടു വാടക കൊടുക്കാന്‍ വഴിയില്ലാതായതോടെ യൂമിക്ക് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. തുടര്‍ന്ന് വീട്ടുമടമസ്ഥര്‍ വീട് വൃത്തിയാക്കാനായി ഏര്‍പ്പെടുത്തിയ തൂപ്പുകാരാണ് ഫ്രീസറും അതിനകത്തെ മൃതദേഹവും കണ്ടത്.
വൈകാതെ തന്നെ പൊലീസ് യൂമിയെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും മരണ കാരണമോ മരണത്തിന്റെ കൃത്യമായ സമയമോ ഒന്നും കണ്ടെത്താനായിട്ടില്ല. യൂമിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന സ്ഥിരീകരണവും പൊലീസ് നടത്തും.
Post Your Comments