മസ്‍കത്ത്: ഒമാനിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സമ്മേളനങ്ങൾ, എക്സിബിഷിനുകൾ, പ്രാദേശിക പരിപാടികൾ, സ്പോർട്സ് ഇവെന്റുകൾ, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകൾ ,പൊതു പരിപാടികൾ, എന്നിവ നടത്തുന്നത് ഇന്ന് മുതൽ നിരോധിച്ചുകൊണ്ട് സുപ്രീംകമ്മിറ്റി ഉത്തരവ് നൽകിയിരിക്കുന്നത്.
സർവകലാശാലകളിലും കോളേജുകളിലും നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. അത്യാവശ്യമില്ലെങ്കില്‍ പൗരന്മാരും സ്ഥിര താമസക്കാരും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി ശുപാർശ ചെയ്യുകയുണ്ടായി.
Post Your Comments