Latest NewsKeralaNewsCrime

പുലിയെ കറിവച്ച സംഭവം; പ്രതികളെ വ​നം​വ​കു​പ്പ് കസ്റ്റഡിയിൽ വാ​ങ്ങി

അ​ടി​മാ​ലി: പുലിയെ കെ​ണി​വെ​ച്ച് പി​ടി​കൂ​ടി കൊ​ന്ന് ക​റി​വെ​ച്ച് ക​ഴി​ച്ച സംഭവത്തിൽ കോ​ട​തി റിമാൻഡിൽ കഴിഞ്ഞിരുന്ന മു​ഖ്യ​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് കസ്റ്റഡിയിൽ വാ​ങ്ങിയിരിക്കുന്നു. മാ​ങ്കു​ളം മു​നി​പാ​റ കൊ​ള്ളി​ക്ക​ട​വി​ല്‍ പി.​കെ. വി​നോ​ദ് (45), മാ​ങ്കു​ളം മു​നി​പാ​റ ബേ​സി​ല്‍ ഗാ​ര്‍ഡ​ന്‍ വീ​ട്ടി​ല്‍ വി.​പി. കു​ര്യാ​ക്കോ​സ് (74) എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക​ര്‍ കസ്റ്റഡിയിൽ വാ​ങ്ങി​യ​ത്. പ്രതികൾ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

പി​ടി​യി​ലാ​യ മാ​ങ്കു​ളം പെ​രു​മ്പ​ന്‍കു​ത്ത് ചെ​മ്പ​ന്‍പു​ര​യി​ട​ത്തി​ല്‍ സി.​എ​സ്. ബി​നു (50), മാ​ങ്കു​ളം മ​ല​യി​ല്‍ സ​ലി കു​ഞ്ഞ​പ്പ​ന്‍ (54), മാ​ങ്കു​ളം വ​ട​ക്കും​ചേ​രി​ല്‍ വി​ന്‍സെൻറ്​ (50) എ​ന്നി​വ​ര്‍ റി​മാ​ൻ​ഡി​ൽ ത​ന്നെ​യാ​ണ്. പു​ലി​യു​ടെ തോ​ല്‍, ന​ഖ​ങ്ങ​ള്‍, പ​ല്ല് എ​ന്നി​വ​യും ക​റി​വെ​ച്ച ഇ​റ​ച്ചി​യും വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button